അദ്ദേഹം നല്ല മനുഷ്യനാണ്, നല്ല ഭര്‍ത്താവായിരുന്നില്ല; എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല; രാഷ്ട്രീയത്തിലെ വിവാദങ്ങള്‍ സ്വയം വരുത്തിവച്ചത്; വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരും; മുകഷുമായുള്ള വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ച് മേതില്‍ ദേവിക

Spread the love

സ്വന്തം ലേഖകന്‍

കൊല്ലം: മുകേഷില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വാര്‍ത്ത സ്ഥിരീകരിച്ച് നര്‍ത്തകി മേതില്‍ ദേവിക. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശ്യവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും. രണ്ടു പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ചുപോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നത്.

എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാനായില്ല. അതുകൊണ്ടാണ് ഈ തീരുമാനം. എറണാകുളത്ത അഭിഭാഷകന്‍ വഴി തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വക്കീല്‍ നോട്ടീസയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുകേഷിന്റെ കുടുംബത്തോട് എനിക്ക് പ്രശ്നമില്ല. മുകേഷിനോടും പ്രശ്നമില്ല. സ്നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ്. രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്‌ബോള്‍ തന്നെ അതിന്റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കണം എന്ന് പറഞ്ഞിരുന്നു. ദേവിക പറഞ്ഞു.

2013 ഒക്ടോബര്‍ 24നായിരുന്നു മുകേഷും ദേവികയും തമ്മിലുള്ള വിവാഹം. കേരള ലളിത കലാ അക്കാദമിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ.