വാക്‌സിൻ ചലഞ്ചിലേക്ക് നിങ്ങൾ എത്രമാസത്തെ ശമ്പളം മാറ്റിവയ്ക്കാൻ തയ്യാറാണോ അത്രമാസത്തെ എന്റെ പെൻഷൻ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ ഞാൻ തയ്യാറാണ് :മന്ത്രിമാരെയും സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും ചലഞ്ച് ചെയ്ത് മേജർ രവി
സ്വന്തം ലേഖകൻ
കൊച്ചി : കോവിഡ് വാക്‌സിന്റെ ചലഞ്ച് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഇതിനോടകം നിരവധിയാളുകൾ നൽകുകയും ചെയ്തു.
എന്നാൽ വാക്‌സിൻ ചലഞ്ചിനൊപ്പം മറ്റൊരു ചലഞ്ചുമായി മുന്നോട്ടുവന്നിരിക്കുകയാണ് മേജർ രവി. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, ഐഎഎസ്, ഐപിഎസ് ജീവനക്കാർ എന്നിവരെയാണ് അദ്ദേഹം ചലഞ്ച് ചെയ്യുന്നത്. േ
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാവിഡ് വാക്‌സീൻ ചലഞ്ചിലേക്ക് സ്വന്തം ഇഷ്ടപ്രകാരം നിങ്ങൾ എത്രമാസത്തെ ശമ്പളം മാറ്റിവയ്ക്കാൻ തയാറാണോ അത്രമാസത്തെ തന്റെ പെൻഷൻ തുക ദുരിതാശ്വാസഫണ്ടിലേക്ക് നൽകാൻ തയാറാണെന്ന് മേജർ രവി വ്യക്തമാക്കി.
മുഖ്യമന്ത്രി അടക്കമുള്ളവർ ഈ ചലഞ്ച് ഏറ്റെടുക്കണമെന്നും അങ്ങനെയെങ്കിൽ തന്റെ പെൻഷൻ പണവും നൽകാണെന്ന് അദ്ദേഹം പറയുന്നു. എന്റെ പെൻഷൻ കൊണ്ട് ചുരുങ്ങിയത് ഒരു 150 ആളുകൾക്കെങ്കിലും വാക്‌സിൻ നൽകാനാകും.
നിങ്ങൾ ഒരു മാസം കൊടുത്താൽ ഞാനും ഒരു മാസം കൊടുക്കും. നിങ്ങൾ 10 മാസം കൊടുത്താൽ ഞാനും 10 മാസം കൊടുക്കും. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് മേജർ രവിയുടെ ഇക്കാര്യം വ്യക്തമാക്കിയത്.