വാക്സിൻ ചലഞ്ചിലേയ്ക്ക് അരലക്ഷം രൂപയിലധികം സംഭാവന ചെയ്തു; മാതൃകയായി കോട്ടയത്തെ പഞ്ചായത്തുകളിലെ താൽക്കാലിക ഡ്രൈവർമാർ

സ്വന്തം ലേഖകൻ    കോട്ടയം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ വാക്സിൻ ചലഞ്ചിലേയ്ക്ക് കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ സേവനമനുഷ്ഠിക്കുന്ന താൽക്കാലികക്കാരായ ഡ്രൈവർമാർ അവരുടെ വേതനത്തിൽ നിന്നും52000രൂപ സമാഹരിച്ച് ഡ്രാഫ്റ്റ് ആയി സി പി എം കോട്ടയം ജില്ലാ സെക്രട്ടറി എം വി റസലിന് കൈമാറി.   ഡ്രൈവർമാരായ അജയൻ, സുജിത്ത്, രാജേഷ്, ബിജു, റിജോ, ബിനു എന്നിവർ ചേർന്നാണ് ഡ്രാഫ്റ്റ് കൈമാറിയത്. പ്രളയവും കോവിഡും നേരിട്ട മുൻ വർഷങ്ങളിലും ഇവർ ദുരിതാശ്വാസനിധിയിലേയ്ക്ക് തുക കൈമാറിയിരുന്നു.

വാക്‌സിൻ ചലഞ്ചിലേക്ക് നിങ്ങൾ എത്രമാസത്തെ ശമ്പളം മാറ്റിവയ്ക്കാൻ തയ്യാറാണോ അത്രമാസത്തെ എന്റെ പെൻഷൻ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ ഞാൻ തയ്യാറാണ് :മന്ത്രിമാരെയും സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും ചലഞ്ച് ചെയ്ത് മേജർ രവി

സ്വന്തം ലേഖകൻ കൊച്ചി : കോവിഡ് വാക്‌സിന്റെ ചലഞ്ച് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഇതിനോടകം നിരവധിയാളുകൾ നൽകുകയും ചെയ്തു. എന്നാൽ വാക്‌സിൻ ചലഞ്ചിനൊപ്പം മറ്റൊരു ചലഞ്ചുമായി മുന്നോട്ടുവന്നിരിക്കുകയാണ് മേജർ രവി. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, ഐഎഎസ്, ഐപിഎസ് ജീവനക്കാർ എന്നിവരെയാണ് അദ്ദേഹം ചലഞ്ച് ചെയ്യുന്നത്. േ കാവിഡ് വാക്‌സീൻ ചലഞ്ചിലേക്ക് സ്വന്തം ഇഷ്ടപ്രകാരം നിങ്ങൾ എത്രമാസത്തെ ശമ്പളം മാറ്റിവയ്ക്കാൻ തയാറാണോ അത്രമാസത്തെ തന്റെ പെൻഷൻ തുക ദുരിതാശ്വാസഫണ്ടിലേക്ക് നൽകാൻ തയാറാണെന്ന് മേജർ രവി […]