കേന്ദ്രം നൽകുന്ന ഭക്ഷ്യ ധാന്യങ്ങൾ സ്വന്തം പടം വച്ച കിറ്റിലാക്കി വിതരണം ചെയ്യാൻ നല്ല തൊലിക്കട്ടി വേണം ; മറ്റ് സംസ്ഥാനങ്ങൾക്ക് പിണറായി സർക്കാരിന്റെ തൊലിക്കട്ടിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ

കേന്ദ്രം നൽകുന്ന ഭക്ഷ്യ ധാന്യങ്ങൾ സ്വന്തം പടം വച്ച കിറ്റിലാക്കി വിതരണം ചെയ്യാൻ നല്ല തൊലിക്കട്ടി വേണം ; മറ്റ് സംസ്ഥാനങ്ങൾക്ക് പിണറായി സർക്കാരിന്റെ തൊലിക്കട്ടിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ

സ്വന്തം ലേഖകൻ

കോഴിക്കോട് : കോവിഡ് മഹാമാരിയ്ക്കിടയിൽ കേന്ദ്ര സർക്കാർ നൽകിയ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തിട്ട് ഞങ്ങളാണ് ഇതെല്ലാം നൽകിയതെന്ന് പറയാൻ നല്ല തൊലിക്കട്ടി വേണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ.

ലോക്ക് ഡൗൺ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴി 5,87,791 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് കേരളത്തിലെ 1.5 കോടി ഗുണഭോക്താക്കൾക്ക് കേന്ദ്രം നൽകിയത്. 36 ലക്ഷം ഗുണഭോക്താക്കൾക്ക് വേണ്ടി 27,956 മെട്രിക്ടൺ പയർ വർഗങ്ങളും പ്രത്യേകം നൽകിയതെന്നും മുരളീധരൻ വ്യക്തമാക്കി
കോഴിക്കോട് സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതര സംസ്ഥാന തൊഴിലാളികൾക്കായി 2142 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളും കേന്ദ്രം നൽകിയെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ നൽകിയതാണെങ്കിൽ മറ്റ് സംസ്ഥാനങ്ങൾ അത് കൊടുക്കാത്തതെന്താണെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.

എന്നാൽ മറ്റ് സംസ്ഥാനങ്ങളൊന്നും ഈ അല്പത്തരം കാണിക്കില്ല. കേന്ദ്രം നൽകുന്ന ഭക്ഷ്യ ധാന്യങ്ങൾ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാൻ പ്രത്യേകം തൊലിക്കട്ടി തന്നെ വേണം. മറ്റ് സംസ്ഥാനങ്ങൾക്ക് പിണറായി സർക്കാരിന്റെ തൊലിക്കട്ടിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.