സ്ത്രീകള്‍ക്ക് ഒരു കവിള്‍, പുരുഷന്മാര്‍ക്ക് രണ്ട്; ബിയര്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന്  പഠനങ്ങള്‍

സ്ത്രീകള്‍ക്ക് ഒരു കവിള്‍, പുരുഷന്മാര്‍ക്ക് രണ്ട്; ബിയര്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: ബിയര്‍ ഉപയോ​ഗിക്കുന്നവരില്‍ സ്ത്രീ – പുരുഷ വ്യത്യാസം കുറഞ്ഞുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആണും പെണ്ണും ഒരുപോലെ ബിയറിനെ സ്നേഹിക്കുന്നത്രെ! ഇപ്പോഴിതാ, ബിയര്‍ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന ആരോ​ഗ്യകരമായ മാറ്റങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിതമായ നിരക്കില്‍ ബിയര്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ചില പഠനങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ജേര്‍ണല്‍ ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് കെമിസ്ട്രിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആല്‍ക്കഹോളിക്കും നോണ്‍ ആല്‍ക്കഹോളിക്കും ആയിട്ടുള്ള ബിയറിന്റെ ഗുണങ്ങളെക്കുറിച്ച്‌ ഈ പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ബിയര്‍ ദഹനത്തിന് ആവശ്യമായ കുടലിലെ ചില ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ, വണ്ണം, കൊഴുപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമില്ല. നാല് ആഴ്ച എല്ലാ ദിവസവും ബിയര്‍ കഴിച്ചാലും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുകയോ വണ്ണം വെയ്ക്കുകയോ ചെയ്യുന്നില്ലെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ അഭിപ്രായത്തില്‍ മിതമായ രീതിയില്‍ ബിയര്‍ കഴിയ്ക്കുന്നത് ഹൃദയത്തിന് ഉത്തമമാണ്. മാത്രവുമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച്‌ നിര്‍ത്താനും ഇത് സഹായിക്കുന്നു.

സ്ത്രീകള്‍ക്ക് ഒരു കവിള്‍, പുരുഷന്മാര്‍ക്ക് രണ്ട് എന്ന രീതിയില്‍ ദിവസേന ബിയര്‍ കഴിയ്ക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കുമെന്ന് ഇവര്‍ വിശദീകരിക്കുന്നു. മൂത്രത്തില്‍ കല്ല് ഇല്ലാതാക്കാനും ബിയര്‍ സഹായിക്കുന്നുണ്ട്. ബിയര്‍ കഴിയ്ക്കുന്ന ആളുകള്‍ക്ക് കിഡ്‌നി സംബന്ധമായ അസുഖം ഉണ്ടാകാനുള്ള സാധ്യത 41 ശതമാനം കുറവാണെന്നാണ് എന്‍എല്‍എം പറയുന്നത്.