play-sharp-fill
ഉരുള്‍പൊട്ടി, നിമിഷനേരം കൊണ്ട് മണ്ണിടിഞ്ഞ് ഇല്ലാതായത് 50 ഏക്കറോളം കൃഷി; കണ്ണീരോടെ ശാന്തൻ പാറയിലെ കര്‍ഷകര്‍

ഉരുള്‍പൊട്ടി, നിമിഷനേരം കൊണ്ട് മണ്ണിടിഞ്ഞ് ഇല്ലാതായത് 50 ഏക്കറോളം കൃഷി; കണ്ണീരോടെ ശാന്തൻ പാറയിലെ കര്‍ഷകര്‍

സ്വന്തം ലേഖിക

ഇടുക്കി : രണ്ട് ദിവസം മുമ്ബുണ്ടായ കനത്ത മഴയില്‍ ഇടുക്കി ശാന്തൻപാറയില്‍ ഉരുള്‍പൊട്ടലില്‍ വൻ കൃഷി നാശം. അൻപത് ഏക്കറോളം സ്ഥലത്തെ കൃഷിയാണ് ഇടുക്കി ശാന്തൻപാറയിലെ ഉരുള്‍പൊട്ടലില്‍ നിമിഷനേരം കൊണ്ട് ഇല്ലാതായത്. ഇരുപത്തിയഞ്ചോളം കര്‍ഷകര്‍ക്കാണ് വൻ നാശമുണ്ടായത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ നല്‍കുന്നതിന് നടപടികള്‍ കൃഷിവകുപ്പ് തുടങ്ങി.

 

 

 

 

ഞായറാഴ്ച വൈകുന്നേരം മുതല്‍ തുടങ്ങി മണിക്കൂറുകള്‍ നീണ്ട മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വൻ കൃഷിനാശമാണ് ഇടുക്കിയിലുണ്ടായത്. ശാന്തൻപാറയിലെ പേത്തൊട്ടി മുതല്‍ ഞണ്ടാറു വരെ മാത്രം നാലിടത്ത് വലിയ ഉരുള്‍പൊട്ടലും പലയിടത്തും ചെറിയ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഇതോടൊപ്പം ശാന്തൻപാറ പുത്തടി, കള്ളിപ്പാറ എന്നിവിടങ്ങളിലും ഉരുള്‍ പൊട്ടലില്‍ കൃഷിയിടം ഒലിച്ചു പോയി. നെടുങ്കണ്ടം ബ്ലോക്കിന് കീഴില്‍ മാത്രം അൻപത് ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

അതേസമയം വിളവെടുപ്പിന് പാകമായി നില്‍ക്കുന്ന ഏലത്തില് ഹെക്ടറിന് 47000 രൂപ മാത്രമാണ്ന ഷ്ടപരിഹാരമായി ലഭിക്കുക. രണ്ട് ഹെക്ടറില്‍ താഴെയുള്ള കര്‍ഷകര്‍ക്കേ ഈ തുക ലഭിക്കൂ. ദുരിതബാധിതര്‍ക്ക് സഹായം ലഭ്യമാക്കാൻ ശാന്തൻപാറ പഞ്ചായത്ത് ഹെല്പ് ഡസ്ക് ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ലിജു വ‍ര്‍ഗീസ് പറഞ്ഞു.  ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ 100 ഓളം പേരെ ശാന്തൻപാറ സര്‍ക്കാ‍ര്‍ സ്കൂളില്‍ ഒരുക്കിയ ക്യാമ്ബിലേക് മാറ്റിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങള്‍ ഏകോപിപ്പിയ്ക്കാൻ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്സ് അപ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.

 

 

 

 

ഉരുള്‍പൊട്ടലില്‍ പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെ വെളളം കഴിഞ്ഞൊഴുകിയിരുന്നു. പേത്തൊട്ടി സ്വദേശി മിനിയുടെ വീട്ടിനുള്ളിലേക്കാണ് ആദ്യം വെള്ളമെത്തിയത്. ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും ഒഴുക്കില്‍പെട്ടു. ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറിൻറെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.