വെസ്റ്റിൻഡീസ് താരം സുനിൽ നരേൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.
സ്വന്തം ലേഖകൻ
സ്പിൻ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നരെയ്ൻ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി പലപ്പോഴും ഉടക്കിലായിരുന്ന നരെയ്ൻ 2019 ഓഗസ്റ്റിലാണ് അവസാനമായി വെസ്റ്റിൻഡീസിനായി കളിച്ചത്. പലപ്പോഴും അദ്ദേഹത്തെ ടീമിലേക്ക് പരിഗണിച്ചില്ല. 2012ല്‍ ട്വന്റി-20 ലോകകപ്പ് നേടിയ വെസ്റ്റിൻഡീസില്‍ അംഗമായിരുന്നു നരെയ്ൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിൻഡീസിനായി കളിച്ചിട്ട് 4 വര്‍ഷമാകുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഞാൻ വിരമിക്കുകയാണ്.
വിൻഡീസിനായി കളിക്കുകയെന്നത് സ്വപ്നമായിരുന്നു. അത് സാക്ഷാത്കരിച്ചതില്‍ സന്തോഷമുണ്ട് .- നരെയ്ൻ വിരമിക്കല്‍ സന്ദേശത്തില്‍ കുറിച്ചു.
Third Eye News Live
0