play-sharp-fill
ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല’; പാണക്കാട്ടെത്തി വി ഡി സതീശൻ ; സൗഹൃദ സന്ദര്‍ശനമെന്ന് പ്രതിപക്ഷനേതാവ്

ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല’; പാണക്കാട്ടെത്തി വി ഡി സതീശൻ ; സൗഹൃദ സന്ദര്‍ശനമെന്ന് പ്രതിപക്ഷനേതാവ്

സ്വന്തം ലേഖിക

മലപ്പുറം : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാണക്കാടെത്തി. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയവരും മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ് ജോയും യോഗത്തില്‍ പങ്കെടുത്തു.സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം.

 

 

 

 

ഇത് സൗഹൃദ സന്ദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ലീഗുമായി സഹോദര ബന്ധമാണ്. ലീഗുമായി അഭിപ്രായ വ്യത്യാസമില്ല. പലസ്തീൻ വിഷയത്തെ തരംതാണ നിലയില്‍ സിപിഐഎം ഉപയോഗിക്കുന്നു. പാര്‍ട്ടിയിലെ ഭിന്നതകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

മലപ്പുറത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം ശക്തമായ സമയത്താണ് കൂടിക്കാഴ്ച . കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തെരുവിലേക്ക് എത്തിയതില്‍ മുസ്‍ലിം ലീഗിന് അമര്‍ഷമുണ്ട്.മലപ്പുറം കോണ്‍ഗ്രസിലെ തര്‍ക്കവും പലസ്തീൻ വിവാദവും ചര്‍ച്ചയായെന്നാണ് സൂചന. അതേസമയം കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും പാണക്കാടെത്തുന്നുണ്ട്. വൈകിട്ട് നാലു മണിക്ക് സാദിഖലി തങ്ങളെ കാണും.