കരഞ്ഞും തല മൊട്ടയടിച്ചും സീറ്റ്‌ മേടിച്ചവർ എവിടെ?; പി ആര്‍ സോനയും ഷാനിമോള്‍ ഉസ്​മാനും പത്മജയും മുന്‍മന്ത്രി പി.കെ ജയലക്ഷ്മിയും നിലംതൊടാതെ തോറ്റു; മഹിളകളും കോൺഗ്രസിനെ രക്ഷിച്ചില്ല

കരഞ്ഞും തല മൊട്ടയടിച്ചും സീറ്റ്‌ മേടിച്ചവർ എവിടെ?; പി ആര്‍ സോനയും ഷാനിമോള്‍ ഉസ്​മാനും പത്മജയും മുന്‍മന്ത്രി പി.കെ ജയലക്ഷ്മിയും നിലംതൊടാതെ തോറ്റു; മഹിളകളും കോൺഗ്രസിനെ രക്ഷിച്ചില്ല

സ്വന്തം ലേഖകൻ

 

​കൊച്ചി: തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റ്​ വനിതകൾക്ക് നല്‍കിയെന്നും വോട്ട്​ മറിച്ചു തോല്‍പ്പിച്ചുവെന്ന്​ ആരോപണം. ഇക്കുറി ഇരുപതു ശതമാനം സീറ്റില്‍ വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്ന ആവശ്യം മഹിളാ കോണ്‍ഗ്രസ് കെ.പി.സി.സി.ക്കു മുന്നില്‍ വെച്ചിരുന്നു.

 

 

കൊട്ടാരക്കരയില്‍ മത്സരിച്ച ആര്‍ രശ്മിയും, കൊല്ലത്ത്​ മത്സരിച്ച ബിന്ദു കൃ്​ഷണയും കായംകുളത്ത്​ മത്സരിച്ച അരിത ബാബുവും വൈക്കത്ത്​ മത്സരിച്ച പി ആര്‍ സോനയും, അരൂരില്‍ മത്സരിച്ച ഷാനിമോള്‍ ഉസ്​മാനും, തൃശൂരില്‍ മത്സരിച്ച പത്മജ വേണുഗോപാലും, തരൂര്‍ മത്സരിച്ച കെ.എം ഷീബയും, മാനന്തവാടിയില്‍ മത്സരിച്ച മുന്‍മന്ത്രി പി.കെ ജയലക്ഷമിയും വട്ടിയൂര്‍ക്കാവിലെ വീണ എസ്​ നായരും നിലംതൊടാ​തെ തോറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതിക സുഭാഷിന്​ സീറ്റ്​ നിഷേധിച്ചതിനെ തുടര്‍ന്ന്​ അവര്‍8 പാര്‍ട്ടിവിടുകയും തലമുണ്ഡനം ചെയ്യുകയും ചെയ്​തിരുന്നു. ഏറ്റുമാനൂരില്‍ അവര്‍ സ്വതന്ത്രയായി മത്സരിച്ചെങ്കിലും തോറ്റു.

 

​കൊല്ലത്ത്​ മത്സരിക്കാനിരുന്ന ബിന്ദുകൃഷ്​ണക്ക്​ അവസാനനിമിഷം സീറ്റ്​ നിഷേധിച്ചുവെന്ന അഭ്യൂഹങ്ങള്‍ വന്നതോടെ അവര്‍ മാധ്യമങ്ങള്‍ക്ക്​ മുന്നില്‍ പൊട്ടിക്കരഞ്ഞു. അതുകൊണ്ട്​ മാത്രമാണ്​ അവസാനം അവര്‍ക്ക്​ ആ സീറ്റ്​ ലഭിച്ചത്​. എന്നിട്ടും മുകേഷിനോട് തോറ്റു.

 

 

കോഴിക്കോട്​ സൗത്തില്‍ മത്സരിച്ച നൂര്‍ബിന റഷീദും പരാജയത്തി​െന്‍റ രുചി അറിഞ്ഞതോടെ യു.ഡി.എഫില്‍ വനിത എം.എല്‍.എ മാര്‍ ഇല്ലെന്ന്​ തന്നെ പറയാം.

 

പാറശാലയില്‍ മത്സരിച്ച കെ.പി.സി.സി സെക്രട്ടറികൂടിയായ അന്‍സജിത റസലാണ്​ പാറശാലയില്‍ മത്സരിച്ചത്​.

 

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പതു പേരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയെങ്കിലും ആരും ജയിച്ചില്ല.

 

മഹിളാകോൺഗ്രസ്സും യുഡിഫിനു തുണയായില്ല എന്നതും പരാജയത്തിന് ആക്കം കൂട്ടുന്നു.