മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ; പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിച്ചു ; ജലപീരങ്കി പ്രയോഗിച്ച്‌ പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.നികുതി വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ജെബി മേത്തര്‍ എം പി അടക്കമുള്ളവര്‍ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ പുരുഷ പൊലീസുകാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നാരോപണവുമുയര്‍ന്നു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. സെക്രട്ടറിയേറ്റിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും നേര്‍ക്കുനേര്‍ വന്നതോടെ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പരിക്ക് പറ്റിയതിനെ തുടർന്ന് മഹിളാ കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകയെ […]

കരഞ്ഞും തല മൊട്ടയടിച്ചും സീറ്റ്‌ മേടിച്ചവർ എവിടെ?; പി ആര്‍ സോനയും ഷാനിമോള്‍ ഉസ്​മാനും പത്മജയും മുന്‍മന്ത്രി പി.കെ ജയലക്ഷ്മിയും നിലംതൊടാതെ തോറ്റു; മഹിളകളും കോൺഗ്രസിനെ രക്ഷിച്ചില്ല

സ്വന്തം ലേഖകൻ   ​കൊച്ചി: തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റ്​ വനിതകൾക്ക് നല്‍കിയെന്നും വോട്ട്​ മറിച്ചു തോല്‍പ്പിച്ചുവെന്ന്​ ആരോപണം. ഇക്കുറി ഇരുപതു ശതമാനം സീറ്റില്‍ വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്ന ആവശ്യം മഹിളാ കോണ്‍ഗ്രസ് കെ.പി.സി.സി.ക്കു മുന്നില്‍ വെച്ചിരുന്നു.     കൊട്ടാരക്കരയില്‍ മത്സരിച്ച ആര്‍ രശ്മിയും, കൊല്ലത്ത്​ മത്സരിച്ച ബിന്ദു കൃ്​ഷണയും കായംകുളത്ത്​ മത്സരിച്ച അരിത ബാബുവും വൈക്കത്ത്​ മത്സരിച്ച പി ആര്‍ സോനയും, അരൂരില്‍ മത്സരിച്ച ഷാനിമോള്‍ ഉസ്​മാനും, തൃശൂരില്‍ മത്സരിച്ച പത്മജ വേണുഗോപാലും, തരൂര്‍ മത്സരിച്ച കെ.എം ഷീബയും, മാനന്തവാടിയില്‍ മത്സരിച്ച മുന്‍മന്ത്രി […]