ആരുടെയും അന്നം മുടക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടില്ല; വോട്ടിന് വേണ്ടി കിറ്റ് വൈകിപ്പിച്ച നടപടിയെയാണ് എതിര്‍ത്തത്; കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി കെ.സി വേണുഗോപാല്‍

ആരുടെയും അന്നം മുടക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടില്ല; വോട്ടിന് വേണ്ടി കിറ്റ് വൈകിപ്പിച്ച നടപടിയെയാണ് എതിര്‍ത്തത്; കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി കെ.സി വേണുഗോപാല്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കിറ്റ് വിതരണം സംബന്ധിച്ചുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍. ആരുടേയും അന്നം മുടക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടില്ല. വോട്ടിന് വേണ്ടി കിറ്റ് വൈകിപ്പിച്ച നടപടിയെയാണ് എതിര്‍ത്തത്- കെ സി വേണുഗോപാല്‍ പറഞ്ഞു.

ഇരട്ടവോട്ടില്‍ വിവാദം വന്നാല്‍ പിടിച്ചു നില്‍ക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേരും പട്ടികയില്‍ തിരുകി കയറ്റിയത്. ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കമ്മീഷന്‍ നടപടിയെടുക്കണം. പോസ്റ്റല്‍ വോട്ടിന്റെ കാര്യത്തിലും വലിയ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഡി കാര്‍ഡ് പോലും ഇല്ലാത്തവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നു. പേരാവൂരില്‍ ഇത് കയ്യോടെ പിടികൂടിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.