ആരുടെയും അന്നം മുടക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടില്ല; വോട്ടിന് വേണ്ടി കിറ്റ് വൈകിപ്പിച്ച നടപടിയെയാണ് എതിര്‍ത്തത്; കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി കെ.സി വേണുഗോപാല്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കിറ്റ് വിതരണം സംബന്ധിച്ചുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍. ആരുടേയും അന്നം മുടക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടില്ല. വോട്ടിന് വേണ്ടി കിറ്റ് വൈകിപ്പിച്ച നടപടിയെയാണ് എതിര്‍ത്തത്- കെ സി വേണുഗോപാല്‍ പറഞ്ഞു. ഇരട്ടവോട്ടില്‍ വിവാദം വന്നാല്‍ പിടിച്ചു നില്‍ക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേരും പട്ടികയില്‍ തിരുകി കയറ്റിയത്. ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കമ്മീഷന്‍ നടപടിയെടുക്കണം. പോസ്റ്റല്‍ വോട്ടിന്റെ കാര്യത്തിലും വലിയ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. ഐഡി കാര്‍ഡ് പോലും ഇല്ലാത്തവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നു. പേരാവൂരില്‍ […]

ജില്ലയിൽ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം 27 മുതൽ ; കൊറോണ ഹോട്ട് സ്‌പോട്ടുകളിലും കോട്ടയം മുൻസിപ്പാലിറ്റിയിലെ വാർഡുകളിലും കിറ്റുകൾ വീട്ടിലെത്തിച്ച് നൽകും : കാർഡ് നമ്പർ അനുസരിച്ചുള്ള കിറ്റ് വിതരണ ക്രമീകരണം ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മുൻഗണനാ വിഭാഗത്തിന്(പിങ്ക് റേഷൻ കാർഡ്) അനുവദിച്ച സൗജന്യ പലവ്യഞ്ജന കിറ്റിന്റെ വിതരണം ഏപ്രിൽ 27ന് ആരംഭിക്കും. റേഷൻ ഗുണഭോക്താക്കളുടെ കാർഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. കിറ്റ് വിതരണക്രമം ചുവടെ. ( ഓരോ തീയതിയിലും പരിഗണിക്കുന്ന റേഷൻ കാർഡുകളുടെ അവസാനത്തെ അക്കം ബ്രാക്കറ്റിൽ ) ഏപ്രിൽ 27 – (0) ഏപ്രിൽ 28 – (1) ഏപ്രിൽ 29 – (2) ഏപ്രിൽ 30 – (3) മെയ് […]