മകനെ നേതൃത്ത്വത്തിലേക്ക് കൊണ്ടുവരാന്‍ ഉന്നത ഗ്രൂപ്പ് നേതാവ്; യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പദവി കിട്ടിയാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിപ്പിക്കും; തന്റെ കാലം കഴിഞ്ഞാലും മകന് സുരക്ഷിത താവളം വേണം; ‘പൊളിട്രിക്‌സിലെ’ ഒരച്ഛന്റെ രോദനം

മകനെ നേതൃത്ത്വത്തിലേക്ക് കൊണ്ടുവരാന്‍ ഉന്നത ഗ്രൂപ്പ് നേതാവ്; യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പദവി കിട്ടിയാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിപ്പിക്കും; തന്റെ കാലം കഴിഞ്ഞാലും മകന് സുരക്ഷിത താവളം വേണം; ‘പൊളിട്രിക്‌സിലെ’ ഒരച്ഛന്റെ രോദനം

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഗ്രൂപ്പ് രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ അരയും തലയും മുറുക്കി കോണ്‍ഗ്രസ് ഇറങ്ങുമ്പോള്‍ പ്രബല ഗ്രൂപ്പുകളിലൊന്നിന്റെ നായകന്‍ മകന് വേണ്ടി കളത്തിലിറങ്ങി. തനിക്കും ഗ്രൂപ്പിനും കാര്യമായ പ്രാതിനിധ്യം കിട്ടിയില്ലെങ്കിലും മകന് സുരക്ഷിതമായ താവളം വേണമെന്ന നേതാവിന്റെ നിലപാട് മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പിന് വഴിവച്ചു കഴിഞ്ഞു.

രാഹുല്‍ ഗാന്ധിയെ കാണാന്‍ ഈ നേതാവ് തന്റെ മകനെ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കണെമെന്ന് ആവശ്യപ്പെട്ടു. ആവശ്യം കേട്ട രാഹുല്‍ ആദ്യം അമ്ബരന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേതാവിന്റെ മകന്‍ ഉടന്‍ ഈ പദവി അലങ്കരിക്കുമെന്നാണ് സൂചന. പദവികളൊക്കെ പലരും കൊണ്ടുപോയാല്‍ തന്റെ കാലശേഷം മക്കളെയും അടുപ്പക്കാരെയും മറ്റ് നേതാക്കള്‍ തഴയുമെന്ന ഭയത്തിലാണ് നേതാവ്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പദവി കിട്ടിയാല്‍ ഇദ്ദേഹത്തെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ആലോചന. പത്തനംതിട്ടയില്‍ സിറ്റിങ് എംപി ആന്റോ ആന്റണിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാണ്.

നേതാവിന്റെ മകനാണ് ഗ്രൂപ്പിലെ എല്ലാകാര്യവും തീരുമാനിക്കുന്നതെന്ന ആക്ഷേപം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. നേതാവിനെ വഴിതെറ്റിക്കുന്നത് മകനാണെന്നതിനാല്‍ ഇദ്ദേഹത്തിനെതിരെ ഗ്രൂപ്പില്‍ നീക്കം ശക്തമാണ്.