നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: മരിച്ച നിലയിൽ കണ്ടെത്തിയത് ഗുണ്ടാ നേതാവ് അമ്മഞ്ചേരി സിബിയെ; സംഭവത്തിൽ ദുരൂഹതയെന്നു സൂചന

നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: മരിച്ച നിലയിൽ കണ്ടെത്തിയത് ഗുണ്ടാ നേതാവ് അമ്മഞ്ചേരി സിബിയെ; സംഭവത്തിൽ ദുരൂഹതയെന്നു സൂചന

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ വീടിനു പിന്നിലെ സൺഷേഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്മഞ്ചേരി ഗ്രേസ് കോട്ടേജിൽ സിബി ജി.ജോണിനെ(38)യാണ് വീടിന്റെ സൺഷേഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്ലേഡ് ഇടപാടുകാരനും നിരവധി ക്രിമിനൽക്കേസിൽ പ്രതിയുമാണ് ഇയാൾ. നേരത്തെ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു.

ശനിയാഴ്ച രാവിലെയാണ് സിബിയെ വീടിനു പിന്നിലെ സൺഷേഡിലാണ് സിബിയെ മരിച്ച നിലയിൽ കണ്ടെത്തിത്. സൺഷേഡിൽ കയറിട്ട് കുരുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. വീട്ടിലുണ്ടായിരുന്ന ബന്ധുക്കളാണ് തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്നു, ബന്ധുക്കൾ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. തുടർന്നു, പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് അടക്കം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് അമ്മഞ്ചേരി സിബി. ബ്ലേഡ് ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ഇത് കൂടാതെ പീഡനവും, പൊലീസുകാരെ ആക്രമിച്ചതും അടക്കമുള്ള കേസുകളും ഇയാൾക്കെതിരെയുണ്ടായിരുന്നു.

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സിബിയുടെ മരണത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. മൃതദേഹം കണ്ടെത്തിയത് വീട്ടുമുറ്റത്തെ സൺഷേഡിനോട് ചേർന്ന് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. എന്നാൽ, ഈ സൺഷേഡിൽ ഏണി ചാരി വച്ച ശേഷം, മുകളിലെ അരമതിലിൽ കയർ കെട്ടിയ ശേഷമാണ് തൂങ്ങിയതെന്നാണ് സൂചന. ഇത്തരത്തിൽ തൂങ്ങിയത് സിബി തന്നെയാണോ എന്ന സംശയമാണ് ഉയരുന്നത്.

ഇത് കൂടാതെ മറ്റാരെങ്കിലും ഇത്തരത്തിൽ ഇവിടെ എത്തി സിബിയെ കൊലപ്പെടുത്തിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിൽ സിബിയ്ക്ക് നിരവധി ഭീഷണികൾ നിലവിലുണ്ടായിരുന്നു. ഇത് കൊലപാതകത്തിന് ഇടയാക്കിയോ എന്ന സംശയമാണ് ഉയരുന്നത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.