ബിജെപി നേതാവ് കപിൽ മിശ്രയുടെ ട്വീറ്റ് നീക്കം ചെയ്യണം : തെരഞ്ഞെടുപ്പ് കമ്മീഷൻ , പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീനൻ ബാഘ് പാക്കിസ്ഥാനിലേക്കുള്ള പ്രവേശന കവാടമാണെന്നായിരുന്നു ട്വീറ്റ്
സ്വന്തം ലേഖകൻ
ഡൽഹി: ബിജെപി നേതാവ് കപിൽ മിശ്രയുടെ ട്വീറ്റ് നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീനൻ ബാഘ് പാക്കിസ്ഥാനിലേക്കുള്ള പ്രവേശന കവാടമാണെന്നായിരുന്നു ട്വീറ്റിൽ പറയുന്നത്. ഈ ട്വീറ്റാണ് നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
‘പാക്കിസ്ഥാനിലേക്കുള്ള പ്രവേശനം ഷഹീൻ ബാഘിലൂടെയാണ്, ഡൽഹിയിൽ മിനി പാക്കിസ്ഥാൻ നിർമ്മിക്കെപ്പെടുന്നുണ്ട്… ഷഹീൻ ബാഘ്, ചന്ദ് ബാഘ്, ഇന്റർലോക്. നിയമം പാലിക്കുന്നില്ല, പാക്കിസ്ഥാൻ കലാപകാരികൾ റോഡ് പിടിച്ചെടുത്തിരിക്കുന്നു’ – കപിൽ മിശ്ര ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘പാക്കിസ്ഥാനിലേക്കുള്ള പ്രവേശനം ഷഹീൻ ബാഘിലൂടെയാണ്, ഡൽഹിയിൽ മിനി പാക്കിസ്ഥാൻ നിർമ്മിക്കെപ്പെടുന്നുണ്ട്… ഷഹീൻ ബാഘ്, ചന്ദ് ബാഘ്, ഇന്റർലോക്. നിയമം പാലിക്കുന്നില്ല, പാക്കിസ്ഥാൻ കലാപകാരികൾ റോഡ് പിടിച്ചെടുത്തിരിക്കുന്നു’ – കപിൽ മിശ്ര ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
മറ്റൊരു ട്വീറ്റിൽ ഡൽഹിയിൽ ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യ പാക്കിസ്ഥാൻ ഏറ്റുമുട്ടലാണെന്നും കപിൽ മിശ്ര കുറിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ സംഭവത്തിൽ ഇടപെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ മിശ്രയക്ക് നോട്ടീസ് നൽകുകയും വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.