പെരിയോർ പരാമർശം : രജനീകാന്തിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

പെരിയോർ പരാമർശം : രജനീകാന്തിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: പെരിയോർ ഇ.വി.രാമസ്വാമിയെ സംബന്ധിക്കുന്ന വിവാദ പരാമർശങ്ങൾ സംബന്ധിച്ച് തമിഴ് സൂപ്പർ താരം രജനീകാന്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.

മജിസ്ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കുന്നതിനു പകരം തിടുക്കപ്പെട്ട് എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ആരാഞ്ഞുകൊണ്ടാണ് കോടതി ഹർജി തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1971 ലെ പത്രവാർത്തകളുടെ അടിസ്ഥാനത്തിലിരുന്നു പ്രസ്താവന നടത്തിയത്. തുഗ്ലക്ക് മാസികയുടെ അൻപതാം വാർഷികാഘോഷ പരിപാടിയിൽ വച്ചായിരുന്നു രജനി പ്രതികരിച്ചത്. ജനുവരി 14ന് ചെന്നൈയിൽ വച്ചായിരുന്നു പരിപാടി നടന്നത്.

അന്ധവിശ്വാസങ്ങൾക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി 1971 ൽ ശ്രീരാമന്റെയും സീതയുടേയും നഗ്‌നചിത്രങ്ങളുമായി പെരിയോർ റാലി നടത്തിയിരുന്നു എന്ന താരത്തിന്റെ പ്രസ്താവനയാണ് വിവാദമായത്.

ഈ പ്രതികരണത്തിന് ശേഷം പെരിയോറിനെ അപമാനിച്ചെന്നാരോപിച്ച് ദ്രാവിഡർ വിടുതലൈ കഴകം (ഡിവികെ) രംഗത്തെത്തുകയായിരുന്നു.

എന്നാൽ സംഭവത്തെ തുടർന്ന് മധുരയിൽ രജനീകാന്തിന്റെ കോലം കത്തിച്ചിരുന്നു. കൂടാതെ പ്രവർത്തകർ താരം മാപ്പ് പറയണമെന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ മാപ്പുപറയില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നുമാണ് രജനി പ്രതികരിച്ചത്.

Tags :