play-sharp-fill
വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ചു; കടുത്തുരുത്തി സ്വദേശി  അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ചു; കടുത്തുരുത്തി സ്വദേശി അറസ്റ്റിൽ

 

കടുത്തുരുത്തി : വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ പൂഴിക്കുന്നേൽ വീട്ടിൽ അനീഷ് ഗോപി (38) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അയൽ വാസിയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു.

യുവാവ് വീട്ടമ്മയുടെ ഭർത്താവിനെ കൂട്ടിക്കൊണ്ടുപോയി മദ്യപിച്ചത് വീട്ടമ്മ ചോദ്യം ചെയ്യുക ഉണ്ടായി ഇതിലുള്ള വിരോധത്തിലാണ് കഴിഞ്ഞദിവസം വൈകിട്ട് 8 മണിയോടുകൂടി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി   കമ്പിവടി ഉപയോഗിച്ച് ഭർത്താവിനെ അടിക്കുകയും, ഇത് തടയാൻ ശ്രമിച്ച വീട്ടമ്മയെ അസഭ്യം പറയുകയും   ആക്രമിക്കുകയും, ചെയ്തത്.  കൂടാതെ ഓട് ഉപയോഗിച്ചും വീട്ടുകാരെ ആക്രമിക്കുണ്ടായി.

വീട്ടമ്മ  നൽകിയ പരാതിയിൽ  കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത്  ഗോപിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കടുത്തുരുത്തി സ്റ്റേഷൻ എസ്.ഐ സിങ്ങ് സി.ആർ, എസ്.ഐ മാരായ നാസർ കെ, റോജിമോൻ, സജി കെ.പി, സി.പി.ഓ മാരായ സുനിൽ അനൂപ് അപ്പുക്കുട്ടൻ, രാജേഷ്, ഷുക്കൂർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഗോപിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group