വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ കറുകച്ചാൽ പോലീസിന്റെ പിടിയിൽ

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ കറുകച്ചാൽ പോലീസിന്റെ പിടിയിൽ

കറുകച്ചാൽ : വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര മൗണ്ട് വില്ലയിൽ ജോസ് എന്ന മാത്യു കെ ഫിലിപ്പ് (59) ആണ് പിടിയിലായത്.

ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതിന് വീട്ടമ്മയുടെ പേരിലുള്ള സ്ഥലവും, വീടും തന്റെ പേരിലേക്ക് മാറ്റണമെന്ന് തെറ്റിദ്ധരിപ്പിച്ച് എഴുതി വാങ്ങിയതിനു ശേഷം ഇത് തിരികെ നൽകാതെ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പലതവണകളിലായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വീട്ടമ്മ നൽകിയ പരാതിയെ തുടര്‍ന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ ജയകുമാർ, എസ്.ഐ സുനിൽ, സി.പി.ഓ മാരായ സന്തോഷ്, അൻവർ,ഷിൻസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.