യാത്രക്കാർ ശ്രദ്ധിക്കുക…! ട്രാക്കിൽ അറ്റകുറ്റപ്പണി, കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകിയോടും

യാത്രക്കാർ ശ്രദ്ധിക്കുക…! ട്രാക്കിൽ അറ്റകുറ്റപ്പണി, കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകിയോടും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകിയോടും. വൈക്കം റോഡിനും പിറവം റോഡിനുമിടയിലെ 19-ാം നമ്പർ ലെവൽക്രോസിലെ ഗർഡർ നീക്കുന്നതിനാൽ ഫെബ്രുവരി 29, മാർച്ച് ഒന്ന് ദിവസങ്ങളിൽ കോട്ടയം വഴിയുള്ള ചില ട്രെയിനുകൾ വൈകിയോടും.

കോട്ടയം – എറണാകുളം റൂട്ടിലോടുന്ന നാല് ട്രെയിനുകളാണ് രണ്ടു മണിക്കൂറോളം വൈകിയോടുനവ്‌നത്. വൈക്കം റോഡിനും പിറവം റോഡിനും ഇടയിൽ പാളത്തിലെ സ്റ്റീൽ ഗർഡർ മാറ്റി കോൺക്രീറ്റ് പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗാന്ധിധാമിൽനിന്നുള്ള നാഗർകോവിൽ എക്‌സ്പ്രസ് രണ്ടു മണിക്കൂർ പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടും. തുടർന്ന്, പിറവം റോഡ് – വൈക്കം റോഡ് റൂട്ടിൽ ഇതേ ട്രെയിൻ 35 മിനിറ്റ് വൈകിയോടും. മംഗളൂരുവിൽനിന്നുള്ള തിരുവനന്തപുരം എക്‌സ്പ്രസ് എറണാകുളം- കോട്ടയം റൂട്ടിൽ 1.35 മണിക്കൂറോളം വൈകിയോടും. മധുരയിൽനിന്ന് പുറപ്പെടുന്ന അമൃത എക്‌സ്പ്രസും നിലമ്പൂരിൽ നിന്നുള്ള രാജ്യറാണി എക്‌സ്പ്രസും 1.25 മണിക്കൂർ വീതം വൈകിയോടും.

Tags :