കൊറോണ വൈറസ് ഭീതിയിൽ യാത്രക്കാരില്ല ; ട്രെയിനുകൾ റദ്ദാക്കി

കൊറോണ വൈറസ് ഭീതിയിൽ യാത്രക്കാരില്ല ; ട്രെയിനുകൾ റദ്ദാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ ഭീതിയിൽ സഞ്ചരിക്കാൻ യാത്രക്കാരില്ല. ട്രെയിനുകൾ റദ്ദാക്കി. വൈറസ് രോഗബാധ പടർന്നിരിക്കുന്ന സാഹചര്യത്തിൽ ആളുകൾ യാത്രകൾ ഒഴിവാക്കുന്നതിനാൽ തിരക്ക് കുറഞ്ഞ സ്‌പെഷ്യൽ ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണ് റെയിൽവേ.

യാത്രക്കാരില്ലാത്തതിനാൽ ചെന്നൈ സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എസി എക്‌സ്പ്രസ് (22207)20, 24, 27, 31 തിയതികളിൽ സർവീസ് നടത്തില്ല. ഇതേ ട്രെയിനിന്റെ (22208) തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള സർവീസും 22, 25, 29, ഏപ്രിൽ 1 തിയതികളിലെ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

21-ാം തിയതി ശനിയാഴ്ച പുറപ്പെടാനിരുന്ന എറണാകുളം വേളാങ്കണ്ണി (06015) സ്‌പെഷ്യൽ ട്രെയിനും 22ന് വേളാങ്കണ്ണിയിൽ നിന്ന് എറണാകുളത്തേക്കുള്ള (06016) ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.