play-sharp-fill
മനോരമ ജംഗ്ഷനിലെ കുരുക്കഴിക്കാൻ ട്രാഫിക് പോലീസ്; ഇന്ന് മുതൽ ജില്ലാ ആശുപത്രി, മനോരമ  ജംഗ്ഷനുകളിൽ ഗതാഗത നിയന്ത്രണം; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ!

മനോരമ ജംഗ്ഷനിലെ കുരുക്കഴിക്കാൻ ട്രാഫിക് പോലീസ്; ഇന്ന് മുതൽ ജില്ലാ ആശുപത്രി, മനോരമ ജംഗ്ഷനുകളിൽ ഗതാഗത നിയന്ത്രണം; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ!

 

‘സ്വന്തം ലേഖകൻ

കോട്ടയം : കഞ്ഞിക്കുഴി ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള ഗതാഗത തടസ്സം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

രാവിലെ 9മണി മുതൽ ഉച്ചക്ക് 2മണി വരെ കോട്ടയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും കളക്ട്രേറ്റ് ഭാഗത്തേക്ക്‌ വരേണ്ട വാഹനങ്ങളും ഈരയിൽ കടവ് ഭാഗത്ത് നിന്നും കളക്ട്രേറ്റ് ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങളും ഗുഡ്ഷെപ്പേർഡ് റോഡ് വഴി പോകേണ്ടതാണ്. ഈ സമയം ജില്ലാ ആശുപത്രി ഭാഗത്ത്‌ നിന്നും മനോരമ ജംഗ്ഷൻ ഭാഗത്ത് എത്തുന്ന വാഹനങ്ങൾക്ക് ഇരയിൽക്കടവ് ഭാഗത്തേക്ക്‌ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്തരം വാഹനങ്ങൾ ഗുഡ്ഷെപേർഡ് റോഡിലൂടെ മുന്നോട്ട് പോയി പെട്രോൾ പമ്പിന് അരികിലൂടെ കെ കെ റോഡിൽ പ്രവേശിച്ച് സിഗ്നലിൽ എത്തി തിരിഞ്ഞ് ഈരയിൽക്കടവ് ഭാഗത്തേക്ക് പോകാവുന്നതാണ്. കെ കെ റോഡിലൂടെ മനോരമ ജംഗ്ഷനിൽ എത്തി ഈരയിൽക്കടവ് ഭാഗത്തേക്ക് പോകാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ കെ കെ റോഡിന്റെ ഇടതുവശം ചേർന്ന് മനോരമ ജംഗ്ഷനിൽ എത്തേണ്ടതാണ്. ഈ സമയം ശാസ്ത്രി റോഡ് ഭാഗത്ത് നിന്നും ചെല്ലിയൊഴുക്കം ഭാഗത്ത്കൂടി ഗുഡ്ഷെപ്പേർഡ് റോഡിലൂടെ മനോരമ ലൈറ്റ് ജംഗ്ഷനിൽ എത്തുന്ന വാഹനങ്ങൾക്ക് വലത് ഭാഗത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഗുഡ്ഷെപേർഡ് റോഡിലൂടെ മനോരമ ജംഗ്ഷനിൽ എത്തുന്ന വാഹനങ്ങൾക്കും ഈരയിൽക്കടവ് ഭാഗത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. നഗരത്തിൽ എത്തുന്നവർ ഗതാഗത നിയന്ത്രണം കർശനമായി പാലിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

Tags :