നഗരത്തിന്റെ കുരുക്കഴിഞ്ഞു; മനോരമ – ഈരയില്‍ക്കടവ് ജംഗ്ഷനില്‍ ട്രാഫിക് പൊലീസ് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം വന്‍വിജയം; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍ കോട്ടയം: ഗതാഗതക്കുരുക്കില്‍പ്പെട്ട് വട്ടം ചുറ്റിയിരുന്ന നഗരത്തിന് ആശ്വാസം. മനോരമ – ഈരയില്‍ക്കടവ് ജംഗ്ഷനില്‍ ട്രാഫിക് പൊലീസ് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം വന്‍വിജയമായതോടെ വര്‍ഷങ്ങളായുള്ള ഗതാഗതക്കുരുക്കിനാണ് പരിഹാരമായത്. പരീക്ഷണാടിസ്ഥാത്തില്‍ ട്രാഫിക് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് ജനങ്ങളും സഹകരിച്ചു. നഗരത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ;   രാവിലെ 9മണി മുതല്‍ ഉച്ചക്ക് 2മണി വരെ കോട്ടയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും കളക്ട്രേറ്റ് ഭാഗത്തേക്ക് വരേണ്ട വാഹനങ്ങളും ഈരയില്‍ കടവ് ഭാഗത്ത് നിന്നും കളക്ട്രേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഗുഡ്‌ഷെപ്പേര്‍ഡ് റോഡ് വഴി […]

മനോരമ ജംഗ്ഷനിലെ കുരുക്കഴിക്കാൻ ട്രാഫിക് പോലീസ്; ഇന്ന് മുതൽ ജില്ലാ ആശുപത്രി, മനോരമ ജംഗ്ഷനുകളിൽ ഗതാഗത നിയന്ത്രണം; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ!

  ‘സ്വന്തം ലേഖകൻ കോട്ടയം : കഞ്ഞിക്കുഴി ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള ഗതാഗത തടസ്സം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 9മണി മുതൽ ഉച്ചക്ക് 2മണി വരെ കോട്ടയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും കളക്ട്രേറ്റ് ഭാഗത്തേക്ക്‌ വരേണ്ട വാഹനങ്ങളും ഈരയിൽ കടവ് ഭാഗത്ത് നിന്നും കളക്ട്രേറ്റ് ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങളും ഗുഡ്ഷെപ്പേർഡ് റോഡ് വഴി പോകേണ്ടതാണ്. ഈ സമയം ജില്ലാ ആശുപത്രി ഭാഗത്ത്‌ നിന്നും മനോരമ ജംഗ്ഷൻ ഭാഗത്ത് എത്തുന്ന വാഹനങ്ങൾക്ക് ഇരയിൽക്കടവ് […]

കോട്ടയം നഗരത്തില്‍ ഇന്ന്‌ മുതല്‍ വീണ്ടും ഗതാഗത നിയന്ത്രണം; വാഹനവുമായി നിരത്തിലിറങ്ങും മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം നഗരത്തില്‍ നാളെ മുതല്‍ വീണ്ടും ഗതാഗത നിയന്ത്രണം. ചാലുകുന്ന് മുതല്‍ അറുത്തൂട്ടി ജംഗ്ഷന്‍ വരെയുള്ള പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് ഇത് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നത്. കോട്ടയത്ത് നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാരാപ്പുഴ- തിരുവാതുക്കല്‍- ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്. കുമരകത്ത് നിന്നും കോട്ടയം വരേണ്ട വാഹനങ്ങള്‍ ഇത് വഴി തന്നെ തിരിച്ചും വരേണ്ടതാണ്. ചാല്കുന്ന് നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കോട്ടയം ടൗണ്‍ കയറി കാരാപ്പുഴ-തിരുവാതുക്കല്‍ വഴി പോകണം.