വെറും 50 രൂപയ്‌ക്ക് മനോഹരമായ കാഴ്‌ചകള്‍, താമസത്തിന് 600 രൂപ; കേരളത്തില്‍ ആരും അറിയാതെ പോകുന്ന ആസ്വദിച്ച് യാത്ര ചെയ്യാവുന്ന നിരവധി സ്ഥലങ്ങള്‍
സ്വന്തം ലേഖകൻ
നമ്മുടെ കയ്യിലൊതുങ്ങുന്ന കാശിന് ആസ്വദിച്ച് യാത്ര ചെയ്യാവുന്ന നിരവധി സ്ഥലങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. വെറും ഒന്നോ രണ്ടോ ദിവസം കൊണ്ടുതന്നെ നിങ്ങള്‍ക്ക് മൂന്നാറിന്റെ ഭംഗി ആസ്വദിക്കാവുന്നതാണ്. മൂന്നാറിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര സ്ഥലങ്ങളും അവിടെ എത്തിച്ചേരേണ്ടത് എങ്ങനെയെന്നും നോക്കാം.
വെള്ളച്ചാട്ടം
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേര്യമംഗലം പാലം കടന്ന് മൂന്നാർ എത്തുന്നതിന് മുമ്ബായി മൂന്ന് വെള്ളച്ചാട്ടങ്ങളാണുള്ളത്. ചീയപ്പാറ വെള്ളച്ചാട്ടം, വാളറ വെള്ളച്ചാട്ടം, ആട്ടുകാട് വെള്ളച്ചാട്ടം എന്നിവയാണ് അത്. റോഡില്‍ നിന്നുതന്നെ കണ്ട് ആസ്വദിക്കാൻ സാധിക്കുന്നതിനാല്‍ ഇതിന് സമയവും ഏറെ വേണ്ടിവരില്ല. അതിരാവിലെ മൂന്നാറിലെത്തിയാല്‍ ഈ വെള്ളച്ചാട്ടം കണ്ടശേഷം ബാക്കി സ്ഥലങ്ങളിലേക്ക് നിങ്ങള്‍ക്ക് പോകാവുന്നതാണ്.
മാട്ടുപ്പെട്ടി, വട്ടവട, ടോപ് സ്റ്റേഷൻ
ഈ റൂട്ടില്‍ സഞ്ചരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഏകദേശം 13ലധികം സ്ഥലങ്ങളില്‍ എത്തിച്ചേരാൻ സാധിക്കുന്നതാണ്.
റോസ് ഗാർഡൻ – പല തരത്തിലുള്ള റോസാ ചെടികള്‍ ഇവിടെ നിങ്ങള്‍ക്ക് കാണാനും വാങ്ങാനും സാധിക്കും. 50 രൂപയാണ് എൻട്രി ഫീസ്.
ഫോട്ടോ പോയിന്റ് – മനോഹരമായ തേയിലത്തോട്ടങ്ങള്‍ക്ക് നടുവില്‍ നിന്നുകൊണ്ട് നിങ്ങക്ക് ഫോട്ടോകളും വീഡിയോകളും എടുക്കാവുന്നതാണ്.
കാർമല്‍ഗിരി ബൊട്ടാണിക്കല്‍ ഗാർഡൻ – സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കള്ളിമുള്‍ ചെടി വെറൈറ്റികള്‍ ഉള്ളത് ഈ ഗാർഡനിലാണ്. ഓറഞ്ച് ചെടികള്‍ കായ്‌ച്ച് നില്‍ക്കുന്ന മനോഹരമായ കാഴ്‌ചയും ഇവിടെ നിങ്ങള്‍ക്ക് കാണാൻ സാധിക്കുന്നതാണ്. ടിക്കറ്റ് ചാർജ് 50 രൂപയാണ്. ഇതിന് സമീപം ഒരു ചോക്ലേറ്റ് ഫാക്‌ടറിയുമുണ്ട്.
കാർമല്‍ഗിരി എലിഫന്റ് പാർക്ക് – ആനകളെ അടുത്ത് കാണാനും ആനപ്പുറത്ത് കയറി യാത്ര ചെയ്യാനും ഇവിടെ സാധിക്കും. ആനപ്പുറത്ത് കയറാൻ മാത്രമാണ് ടിക്കറ്റ് ഫീസ് ഈടാക്കുന്നത്. കാണുന്നതും ചിത്രങ്ങളെടുക്കുന്നതും സൗജന്യമാണ്.
മാട്ടുപ്പെട്ടി ഡാം – ഷോപ്പിംഗിന് പറ്റിയ സ്ഥലമാണ് ഇവിടം. നിരവധി ഗെയിംസും ഇവിടെയുണ്ട്. ഇതിന് സമീപം ബോട്ടിംഗ് ക്ലബുമുണ്ട്.
താമസം
മൂന്നാറില്‍ ധാരാളം റിസോർട്ടുകളുണ്ട്. എന്നാല്‍, കയ്യിലൊതുങ്ങുന്ന കാശിന് താമസിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പിഡബ്യുഡി റസ്റ്റ് ഹൗസും, ഗവണ്‍മെന്റ് റസ്റ്റ് ഹൗസും തിരഞ്ഞെടുക്കാവുന്നതാണ്. 600 – 700 രൂപയ്‌ക്ക് ഇവിടെ താമസിക്കാവുന്നതാണ്. ഓണ്‍ലൈനായി മാത്രമാണ് ഇവിടെ ബുക്കിംഗുള്ളത്. അതിനാല്‍, മുൻകൂട്ടി ബുക്ക് ചെയ്‌തശേഷം മാത്രം പോവുക.