Spread the love

കൊച്ചി :  മരണാനന്തര അവയവ ദാനത്തിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് അവയവങ്ങള്‍ക്ക് വിലയിടുന്ന മാഫിയ സംഘങ്ങളെ വളർത്തിയത്.

video
play-sharp-fill

വിദേശ രാജ്യങ്ങളില്‍ മസ്തിഷ്ക മരണം സ്ഥിരീകരിച്ചവരില്‍ അവയവദാനം 90 ശതമാനത്തില്‍ അധികമെങ്കില്‍ രാജ്യത്തും സംസ്ഥാനത്തും ഇത് പേരിന് മാത്രമാണ്. സംസ്ഥാനത്ത് അവയവം സ്വീകരിക്കാനായി കാത്തിരിക്കുന്ന ആയിരത്തോളം ജീവിതങ്ങളെയാണ് മാഫിയ സംഘങ്ങള്‍ ലക്ഷങ്ങള്‍ വിലപേശി കെണിയില്‍ പെടുത്തുന്നത്.

ഗുരുതര രോഗാവസ്ഥയില്‍ നിന്ന് കരകയറാൻ അവയവമാറ്റം വഴിതുറക്കുമ്ബോള്‍ ദാതാവിനെ കിട്ടാത്തതാണ് പ്രതിസന്ധി. ഉറ്റവരുടെ അവയവം ചേരില്ലെങ്കില്‍ മാഫിയ സംഘം അവരെ നോട്ടമിടും. ഭീമമായ തുകയ്ക്ക് അവയവം എത്തിച്ച്‌ പരിശോധന കമ്മിറ്റികളെ മറികടന്ന് ലാഭം കൊയ്യുന്ന മാഫിയ സംഘങ്ങള്‍. സമൂഹത്തിന് മരണാനന്തര അവയവ ദാനത്തിലുള്ള വിമുഖതയാണ് ഇവരെ സഹായിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് അവയവ ദാതാക്കളുടെയും സ്വീകർത്താക്കളുടെയും കൂട്ടായ്മയാണ് ലിവർ ഫൗണ്ടേഷൻ കേരള. ജീവിതകാലം മുഴുവൻ വിലപിടിപ്പുള്ള മരുന്നും തുടർചികിത്സയും വേണ്ടവർക്ക് പരസ്പരമുള്ള കൈത്താങ്ങാണ് സംഘടനയുടെ ലക്ഷ്യം. ഇത്തരം രോഗികള്‍ക്ക് ഇൻഷുറൻസ് കിട്ടാനുള്‍പ്പടെ വലിയ സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഇതിന് പുറമെ അവയവ മാഫിയ സംഘങ്ങള്‍ വരുത്തുന്ന വിവാദങ്ങള്‍ ശസ്ത്രക്രിയകളെ ബാധിക്കുമോ എന്നാണ് ആശങ്ക.

മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതില്‍ കുറ്റമറ്റ രീതിയില്‍ നടപടി ക്രമങ്ങള്‍ പാലിക്കണം. മരണാന്തര അവയവ ദാനങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തില്‍ ശ്രമങ്ങള്‍ വേണം. രോഗികളെ വിവാദങ്ങള്‍ ബാധിക്കാതെ ഇരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടല്‍ കാര്യക്ഷമമാകണമെന്നാണ് ആവശ്യം.