കോട്ടയം ജില്ലയിൽ  ഇന്ന് (12.05.2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (12.05.2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഇന്ന് (12.05.2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

1. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ജാസ്സ്, കുറ്റിയേക്കവല, പൂഴിക്കനട എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

2. കിടങ്ങൂർ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, തിരുവമ്പാടി, കരുനാട്ടുകവല, വെള്ളാപ്പള്ളി, കമ്പനികടവ് എന്നീ ട്രാൻസ്ഫോർമേറുകളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. പൈക സെക്ഷൻ്റെ പരിധിയിൽ വരുന്ന സിന്ധ്യ, പൈക ടൗൺ, പൈക ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

4. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മംഗളഗിരി ഭാഗത്ത് ഇന്ന് രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുന്നതാണ്.

5. കോട്ടയം സെൻട്രൽ സെക്ഷൻ്റെ കീഴിൽ നാളെ മാക്കിപ്പാലം, ക്ലബ്ബ് ജംഗഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി തടസ്സപ്പെടും.

6. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിംങ് ക്ലിയറൻസ് നടക്കുന്നതിനാൽ ചാലുങ്കൽപടി, വെട്ടത്തുകവല, പ്രസൂദ, എറികാട് ,കൈതേപ്പാലം ഇട്ടിമാണിക്കടവ്, ഗ്രാൻഡ് കേബിൾ, ചേരുംമൂട്ടിൽക്കടവ് ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

7. അയ്മനം സെക്ഷന്റെ പരിധിയിലുള്ള കരിപ്പൂത്തട്ട്, കരിപ്പൂത്തട്ട് BTS, സൂര്യകവല എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

8. മീനടം സെക്ഷൻ പരിധിയിൽ ഉള്ള വട്ടോലി, രാജമറ്റം, നെടു മറ്റം ട്രാൻസ്ഫോർമറുകളിൽ ഇന്ന് 9.30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

9. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കെ-ഫോണിന്റെ വർക്കുമായി ബന്ധപ്പെട്ട് വാഴപ്പള്ളി കോളനി , കോയിപ്പുറം സ്കൂൾ , ആണ്ടവൻ , അന്നപൂർണ്ണേശ്വരി ക്ഷേത്രം , വാര്യർ സമാജം ,വാര്യത്ത്കുളം എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.

10. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തുപ്പടി, ടാഗോർ, കൂനംതാനം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

11. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പാലമറ്റം,SC കവല,ട്രാൻസ്ഫോർമർ കളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.