പനച്ചിക്കാട് നടുറോഡിൽ ടിപ്പറിലെത്തിയ സംഘം മാലിന്യം തള്ളി: ടിപ്പർ ലോറികൾ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം; ലോറികൾ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി

പനച്ചിക്കാട് നടുറോഡിൽ ടിപ്പറിലെത്തിയ സംഘം മാലിന്യം തള്ളി: ടിപ്പർ ലോറികൾ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം; ലോറികൾ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി

സ്വന്തം ലേഖകൻ

പനച്ചിക്കാട്: കുഴിമറ്റത്ത് നടുറോഡിൽ മാലിന്യങ്ങൾ ടിപ്പർ ലോറിയിൽ എത്തിയ സംഘം തള്ളി. പ്രതിഷേധവുമായി എത്തിയ നാട്ടുകാർ രണ്ട് ടിപ്പർ ലോറികൾ തടഞ്ഞിട്ടു. വ്യാഴാഴ്ച ഉച്ചയോടെ കുഴിമറ്റം പള്ളിക്കടവിൽ നടുറോഡിലാണ് നാല് ടിപ്പർ ലോറികളിൽ എത്തിയ സംഘം മാലിന്യം തള്ളിയത്. മാമ്മൂട്ടിലെ ഫാക്ടറിയിൽ നിന്നുള്ള റബറും മറ്റ് മാലിന്യങ്ങളുമാണ് ടിപ്പർ ലോറികളിൽ എത്തിയ സംഘം നടുറോഡിൽ തന്നെ ഉപേക്ഷിച്ചത്.


മാലിന്യം റോഡിൽ തന്നെ തള്ളിയതോടെ പ്രതിഷേധവുമായി എത്തിയ നാട്ടുകാർ ലോറികൾ തടഞ്ഞിട്ടു. തുടർന്ന് പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് സംഘം എത്തിയതോടെ രണ്ടു ലോറികൾ പിടിച്ചെടുത്തു. തുടർന്ന് പൊലീസ് വാഹനങ്ങൾ സ്റ്റേഷനിലേയ്ക്ക് മാറ്റി. ഇതേ തുടർന്ന് പ്രതിഷേധിച്ച നാട്ടുകാർ സ്ഥലത്ത് തമ്പടിച്ചത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


പ്രദേശത്ത്് വൻ തോതിൽ മാലിന്യം തള്ളുന്നത് വലിയ സാമൂഹിക പ്രശ്‌നമായി മാറിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും ഇതിനോടകം രംഗത്ത്് എത്തിയിട്ടുണ്ട്.