കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്….! കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
സ്വന്തം ലേഖകൻ ഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷൻ ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണും. നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ഏഴിന് തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 24ന് യോഗം ചേർന്നിരുന്നു. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതച്ചേരിയിലെയും ക്രമീകരണങ്ങൾ യോഗം […]