ടിക് ടോക്കിൽ വൈറലാകാൻ ബൈക്കിൽ യുവാക്കളുടെ സാഹസികപ്രകടനം : രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് പതിനഞ്ചുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ടിക് ടോക്കിൽ വൈറലാകാൻ ബൈക്കിൽ യുവാക്കളുടെ സാഹസികപ്രകടനം : രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് പതിനഞ്ചുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

കൊല്ലം: ടിക് ടോക്കിൽ വൈറലാവാൻ പാലത്തിന് മുകളിൽ വച്ച് ബൈക്കിൽ യുവാക്കളുടെ സാഹസിക പ്രകടനം. ടിക് ടോക്കിൽ പോസ്റ്റ് ചെയ്യാൻ വിഡീയോ ചിത്രീകരിക്കാനായി ബൈക്കിൽ സാഹസികാഭ്യാസം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ പതിനഞ്ചുവയസുകാരനടക്കം രണ്ട് പേർക്ക് പരിക്ക്.

ആഡംബര ബൈക്ക് ഓടിച്ചിരുന്ന പതിനഞ്ചുകാരനും എലിക്കാട്ടൂർ സ്വദേശി ജോൺസൺ ഓടിച്ചിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിമുട്ടിയത്. അപകടത്തിൽ പരിക്കേറ്റ ഇവരെ പുല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എലിക്കാട്ടൂരിനെയും കന്നറയെയും തമ്മിൽ കൂട്ടിമുട്ടുന്ന പാലത്തിനു മുകളിൽ വച്ചായിരുന്ന ബൈക്കിൽ വിദ്യാർഥികളുടെ സാഹസികാഭ്യാസം. ടിക് ടോക്കിൽ പകർത്താനായി മൂന്ന് ബൈക്കുകൾ വേഗത്തിൽ പോകുന്നതിനിടെയിലാണ് രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചത്.

പാലത്തിൽ വച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തരുതെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവാക്കൾ ചെവികൊണ്ടില്ലെന്നും അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ഹെൽമെറ്റ് ധരിച്ചതിനാലാണ് വൻദുരന്തം ഒഴിവായതെന്നും പ്രദേശവാസികൾ പറഞ്ഞു