തലസ്ഥാനത്ത് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. പാലോട് കുറുപുഴ പച്ചമല മരുതുംമൂട് സ്വദേശി സുജിത്താണ് (36) മരിച്ചത്. നന്ദിയോട് ഇളവട്ടത്തിന് സമീപം ആലുംകുഴി റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുജിത്തിന് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 10:30 ഓടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ രാത്രി തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ മരിച്ചു.

കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി ബിമൽ കൃഷ്ണ ബംഗളൂരുവിൽ വാഹന അപകടത്തിൽ മരണപ്പെട്ടു; കാർ തട്ടി ബൈക്കിൽ നിന്ന് റോഡിലേക്ക് വീണു, ട്രക്കിനടിയിൽ പെട്ട് ദാരുണാന്ത്യം

സ്വന്തം ലേഖകൻ പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായിരുന്ന ബിമൽ കൃഷ്ണ ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. തമിഴ്‌നാട്-കർണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. കൃഷ്ണഗിരിയിലെ ഡാം സന്ദർശനത്തിന് പോകുകയായിരുന്ന ബിമലിന്റെ ബൈക്കിൽ എതിരെ വന്ന കാർ തട്ടുകയായിരുന്നു. റോഡിലേക്ക് വീണ ബിമലിന്റെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. സഹോദരൻ അമൽ കൃഷ്ണയ്ക്കൊപ്പം ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു. കോന്നി ഐരവൺ കൃഷ്ണ ഭവനിൽ ഉണ്ണികൃഷ്ണൻ നായരുടെയും ബിന്ദുകുമാരിയുടെയും മകൻ ആണ് മരിച്ച ബിമൽ കൃഷ്ണ. […]

ബൈക്ക് നിർത്തിയിട്ട സ്കൂൾ ബസ്സിന് പിന്നിലിടിച്ചു; മൂന്ന് യുവാക്കൾ മരിച്ചു ; അപകടം ബന്ധുവീട്ടിൽ നിന്നും മടങ്ങി വരുമ്പോൾ

ആലപ്പുഴ: അരൂരിൽ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു.നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിന് പിറകില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അഭിജിത്ത്, ആല്‍വിന്‍, ബിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. അഭിജിത്തും ആല്‍വിനും അരൂര്‍ മുക്കം സ്വദേശികളും ബിജോയ് ചന്തിരൂര്‍ സ്വദേശിയുമാണ്. അഭിജിത്തും ആല്‍വിനും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ബിജോയ് വര്‍ഗീസ് ഇന്നു രാവിലെയാണ് മരിച്ചത്. ചന്തിരൂരിലെ ബിജോയിയുടെ വീട്ടില്‍ ബന്ധുവിന്റെ ഒരു ചടങ്ങ് നടന്നിരുന്നു. ഈ ചടങ്ങില്‍ സംബന്ധിച്ചശേഷം പോകുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. ബൈക്ക് സ്‌കൂള്‍ ബസിന് അടിയിലേക്ക് […]

ഓടുന്ന ബൈക്കിലിരുന്ന് മാസ്ക് കെട്ടാൻ ശ്രമം: പിടിവിട്ട സാരിയുടെ തുമ്പ് ടയറിനിടയിൽ കുടുങ്ങി റോഡിൽ തലയിടിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ കോട്ടയം : സാരി ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുഖത്ത് കെട്ടിയിരുന്ന മാസ്‌ക് താഴ്ന്നുപോയതോടെ ഉയര്‍ മാസ്‌ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. വാകത്താനം പൊങ്ങന്താനം കുന്നേല്‍ കെ.എം. അയ്യപ്പന്റെ ഭാര്യ വത്സമ്മ(60)യാണു അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ വാകത്താനത്തായിരുന്നു അപകടം. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി മകനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ മരിക്കുകയായിരുന്നു. സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍. മക്കള്‍: അജേഷ്, അജിത, അനില്‍. മരുമക്കള്‍: പ്രസീത, രാജേഷ്, […]

കൊറോണയെ തുരത്താൻ ഐസോലേഷൻ വാർഡിൽ ആഷിഫിന്റെ സേവനം ഇനിയുണ്ടാവില്ല..! ജീവൻ പൊലിഞ്ഞത് ആദ്യ ശമ്പളവും വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയിൽ ; അവസാനിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ

സ്വന്തം ലേഖകൻ തൃശൂർ :കൊറോണയെ തുരത്താൻ കോവിഡ് ഐസോലേഷൻ വാർഡിൽ ആഷിഫിന്റെ സേവനം ഇനിയുണ്ടാകില്ല. സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്ന് പിടിച്ചപ്പോൾ കോവിഡ് ഐസലേഷൻ വാർഡിൽ 10 ദിവസം സേവനം ചെയ്തതിന്റെ ആദ്യ ശമ്പളവുമായി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ബൈക്ക് അപകടത്തിന്റെ രൂപത്തിൽ ആഷിഫിനെ മരണം കവർന്നത്. എഫ്‌സിഐ ഗോഡൗണിൽനിന്ന് അരി കയറ്റി വന്ന ലോറിയുമായി ആഷിഖിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ദേശീയ ആരോഗ്യ മിഷനു കീഴിൽ നഴ്‌സ് ആയ ആഷിഫാണ് (23) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ന്, വെളപ്പായ കയറ്റത്തിലായിരുന്നു […]

അവധിയുടെ വിവരമറിഞ്ഞ് മടങ്ങുമ്പോൾ കാത്തിരുന്നത് അപകടം : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വീട്ടിലേക്ക് മടങ്ങവേ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ മരിച്ചു ; സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ : ദേശീയപാതയിൽ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപമാണ് സംഭവം. അപകടത്തിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ വിദ്യാർത്ഥികളാണ് മരിച്ചത്. തിരുവമ്പാടി പുന്നക്കൽ തുരുവേലിൽ സാബുവിന്റെ മകൻ അതുൽ സാബു (23), പുന്നക്കൽ പുറഞ്ചിറ സെബാസ്റ്റ്യന്റെ മകൻ ശരത് സെബാസ്റ്റ്യൻ (23) എന്നിവരാണ് മരിച്ചത്. മൃദേഹങ്ങൾ പുതുക്കാട് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കളമശ്ശേരിയിലെ ലിറ്റിൽ ഫ്‌ളവർ എഞ്ചിനീയറിങ് ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളാണ് ഇവർ. സംസ്ഥാനത്ത് ഒന്നാകെ പടർന്നു പിടിക്കുന്ന കൊറോണയുടെ […]

ടിക് ടോക്കിൽ വൈറലാകാൻ ബൈക്കിൽ യുവാക്കളുടെ സാഹസികപ്രകടനം : രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് പതിനഞ്ചുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കൊല്ലം: ടിക് ടോക്കിൽ വൈറലാവാൻ പാലത്തിന് മുകളിൽ വച്ച് ബൈക്കിൽ യുവാക്കളുടെ സാഹസിക പ്രകടനം. ടിക് ടോക്കിൽ പോസ്റ്റ് ചെയ്യാൻ വിഡീയോ ചിത്രീകരിക്കാനായി ബൈക്കിൽ സാഹസികാഭ്യാസം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ പതിനഞ്ചുവയസുകാരനടക്കം രണ്ട് പേർക്ക് പരിക്ക്. ആഡംബര ബൈക്ക് ഓടിച്ചിരുന്ന പതിനഞ്ചുകാരനും എലിക്കാട്ടൂർ സ്വദേശി ജോൺസൺ ഓടിച്ചിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിമുട്ടിയത്. അപകടത്തിൽ പരിക്കേറ്റ ഇവരെ പുല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എലിക്കാട്ടൂരിനെയും കന്നറയെയും തമ്മിൽ കൂട്ടിമുട്ടുന്ന പാലത്തിനു മുകളിൽ വച്ചായിരുന്ന ബൈക്കിൽ വിദ്യാർഥികളുടെ സാഹസികാഭ്യാസം. ടിക് ടോക്കിൽ പകർത്താനായി മൂന്ന് ബൈക്കുകൾ വേഗത്തിൽ […]

അപകടം ഗേറ്റും കടന്നുവന്നു ; ഡ്രൈവറില്ലാതെ റോഡിന് കുറുകെ ഓടിയ ബൈക്ക് ഓഫീസിന്റെ വരാന്തയിൽ നിന്നയാളെ ഇടിച്ചു തെറിപ്പിച്ചു

സ്വന്തം ലേഖകൻ അങ്കമാലി: അവിശ്വസനീയമായ ഒരു ബൈക്കപകടം. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്കു പോയ ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനായ വാൽപാറൈ മുക്കോട്ടുകുടി ദിനേഷ്‌കുമാർ(29) ടെൽക് റെയിൽവെ മേൽപാലത്തിനു സമീപത്തുവച്ച് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ബൈക്കിൽ നിന്നും തെറിച്ചുവീഴുകയും ഡ്രൈവറില്ലാതെ റോഡിനു കുറുകെ ഓടിയ ബൈക്ക് ഗേറ്റ് കടന്നെത്തി സെക്യൂരിറ്റി ഓഫിസിന്റെ വരാന്തയിൽ നിന്ന ജീവനക്കാരൻ സുരേന്ദ്രൻനായരെ(50) ഇടിച്ചു വീഴ്ത്തി. ആർക്കും വിശ്വസിക്കാൻ കഴിയാത്ത അപകടമായിരുന്നു സംഭവിച്ചത്.പാലത്തിൽ വച്ച് തകരാറിലായ ബൈക്ക് ഏറെ നേരം കാത്തുനിന്നാൽ മാത്രം കുറുകെ കടക്കാനാകുന്ന തിരക്കേറിയ ദേശീയപാതയുടെ രണ്ടുവരി റോഡുകളും അനായാസം […]

നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം ; രണ്ട് പേർ മരിച്ചു

  സ്വന്തം ലേഖകൻ മൂവാറ്റുപുഴ : നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ വാളകത്ത് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ചോറ്റാനിക്കര സ്വദേശി ശ്യാം സുനിൽ, പള്ളിക്കര സ്വദേശി ശ്രാവണി എന്നിവരാണ് മരിച്ചത്. കോലഞ്ചേരി ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേലേക്ക് വരികയായിരുന്ന ബൈക്ക്, കരോട്ട് വാളകത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടം രാത്രിയായതിനാൽ ആരും അറിഞ്ഞിരുന്നില്ല. ബൈക്ക് യാത്രക്കാരായ രണ്ട് പേരും സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. പുലർച്ചെ നടക്കാനിറങ്ങിയ […]

ദേശീയപാതയിൽ ബൈക്കിൽ ബസ് ഇടിച്ച് അപകടം ; സി.പി.ഐ നേതാവ് മരിച്ചു

സ്വന്തം ലേഖകൻ വടകര: ദേശീയപാതയിൽ ബൈക്കിൽ ബസിടിച്ച് ഉണ്ടായ അപകടത്തിൽ സി.പി.ഐ നേതാവ് മരിച്ചു. പാലോളിപ്പാലത്തിന് സമീപത്ത് ബൈക്കിൽ ബസ്സിടിച്ചുണ്ടായ അപകടത്തിൽ സി.പി.ഐ. നേതാവ് സി.പി.ഐ. മുൻ ആയഞ്ചേരി ലോക്കൽ സെക്രട്ടറിയും ആയഞ്ചേരി പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പൊന്മേരിയിലെ മലയിൽ ദാമോദരൻ (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം . അരവിന്ദ് ഘോഷ് റോഡിനു സമീപം സൽകാരച്ചടങ്ങിൽ പാചകത്തിനായി പോവുകയായിരുന്നു ഇദ്ദേഹം . ദാമോദരൻ സഞ്ചരിച്ച ബൈക്കിൽ ടൂറിസ്റ്റ് ബസ് വന്നിടിക്കുകയായിരുന്നു . കിസാൻസഭ ജില്ലാ കമ്മിറ്റി മെമ്പർ, […]