വിയാനെ കൊലപ്പെടുത്തിയതിൽ കാമുകനും പങ്കുണ്ടോ…? കൊലപാതകം നടന്ന ദിവസം ശരണ്യയുടെ വീടിന് മുൻപിൽ യുവാവ് എത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രദേശവാസികൾ

വിയാനെ കൊലപ്പെടുത്തിയതിൽ കാമുകനും പങ്കുണ്ടോ…? കൊലപാതകം നടന്ന ദിവസം ശരണ്യയുടെ വീടിന് മുൻപിൽ യുവാവ് എത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രദേശവാസികൾ

സ്വന്തം ലേഖകൻ

കണ്ണൂർ: വിയാനെ കൊലപ്പെടുത്തിയതിൽ കാമുകനും പങ്കുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികൾ രംഗത്ത്. കൊലപാതകം നടന്ന ദിവസം ശരണ്യയുടെ വീടിന് മുൻപിൽ യുവാവ് ആശങ്ക പ്രകടിപ്പിച്ച് നാട്ടുകാർ.

തയ്യിലിൽ ഒന്നര വയസ്സുകാരൻ വിയാനെ കടലോരത്തെ കരിങ്കൽക്കെട്ടിലെറിഞ്ഞ് കൊലപ്പെടുത്തിയ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശരണ്യയുടെ കാമുകനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചെങ്കിലും സ്ഥലത്തില്ല എന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്. യുവാവ് ഒളിവിൽ പോയതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പുതിയ നോട്ടീസ് നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നായ വിയാന്റെ കൊലപാതകത്തിൽ ഭർത്താവ് പ്രണവിനോ കാമുകനോ പങ്കില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം വാരംവലിയന്നൂർ സ്വദേശിയായ ഇയാളെ സംഭവം നടന്നതിന്റെ തലേന്നു രാത്രിയിൽ ശരണ്യയുടെ വീടിനടുത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നതായി അന്വേഷണത്തിൽ പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇതിൽ പന്തികേട് തോന്നിയ നാട്ടുകാരൻ എന്താ ഇവിടെ എന്ന് യുവാവിനോട് ചോദിക്കുകയും ചെയ്തിരുന്നു.

മെയിൻ റോഡിൽ പൊലീസ് പരിശോധനയുണ്ട്, താൻ മദ്യപിച്ചിട്ടുള്ളതിനാൽ അതുവഴി പോകാനാകില്ല എന്നും പറഞ്ഞ് അൽപസമയത്തിന് ശേഷമാണ് യുവാവ് അവിടെനിന്നും പോയത്. ദൃക്‌സാക്ഷി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളിൽ അയാൾ ബൈക്കുമായി പോകുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്താൻ ഇയാൾ ശരണ്യയെ പ്രേരിപ്പിച്ചിരുന്നോ എന്നത് കണ്ടെത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി ഇവരുടെ കൂടുതൽ മൊബൈൽ സംഭാഷണങ്ങൾ ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് പ്രണവ് – ശരണ്യ ദമ്പതികളുടെ ഒന്നര വയസ്സുകാരൻ മകൻ വീയാനെ തയ്യിൽ കടപ്പുറത്തെ കരിങ്കൽക്കെട്ടുകളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമ്മയാണ് കൊലപാതകിയെന്ന് തെളിഞ്ഞത്.