പുതിയ വൈദ്യുതി ലൈൻ വലിയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചു; ഷോക്കേറ്റ വൈദ്യുതി ബോർഡിന്റെ കരാർ തൊഴിലാളി മരിച്ചു; അപകടം തിരുവഞ്ചൂരിൽ; മരിച്ചത് ഈരാറ്റുപേട്ട സ്വദേശി

പുതിയ വൈദ്യുതി ലൈൻ വലിയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചു; ഷോക്കേറ്റ വൈദ്യുതി ബോർഡിന്റെ കരാർ തൊഴിലാളി മരിച്ചു; അപകടം തിരുവഞ്ചൂരിൽ; മരിച്ചത് ഈരാറ്റുപേട്ട സ്വദേശി

തേർഡ് ഐ ബ്യൂറോ

കോട്ടയം: പുതിയ വൈദ്യുതി ലൈൻ വലിയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചതിൽ നിന്നും ഷോക്കേറ്റ് വൈദ്യുതി ബോർഡിന്റെ കരാർ തൊഴിലാളി മരിച്ചു. ഈരാറ്റുപേട്ട ചെമ്മലമറ്റം വാഴയിൽ ജോജോ ജോയി (ജിജി-37) ആണ് മരിച്ചത്.

വെള്ളിയാഴ്ച മൂന്നു മണിയോടെ തിരുവഞ്ചൂർ ജംഗ്ഷനിൽ തിരുവഞ്ചൂർ ഗവ.എൽ.പി സ്‌കൂളിനു സമീപത്തെ വൈദ്യുതി പോസ്റ്റിലയിരുന്നു സംഭവം. രണ്ടു വൈദ്യുതി ലൈനുകലാണ് ഉള്ളത്. ഇവിടെ മൂന്നാമത്തെ ത്രീഫേയ്‌സ് ലൈൻ വലിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്ന ലൈനിൽ അപ്രതീക്ഷിതമായി വൈദ്യുതി പ്രവാഹം ഉണ്ടാകുകയായിരുന്നുവെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റിനു മുകളിലായിരുത്ത ജോജോയ്ക്ക് വൈദ്യുതാഘാതം ഏറ്റ ഉടനെ ബോധം നഷ്ടമായി. തുടർന്നു, ഇദ്ദേഹം പോസ്റ്റിൽ തന്നെ തൂങ്ങിക്കിടന്നു. തുടർന്നു, ഇദ്ദേഹത്തെ താഴെയിറക്കിയ ശേഷം പ്രഥമ ശുശ്രൂഷകൾ നൽകി. തുടർന്നു, ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ.

രണ്ട് ട്രാൻസ്ഫോർമറുകളിൽ നിന്നാണ് ഇവിടേയ്ക്കു വൈദ്യുതി എത്തിച്ചിരുന്നത്. ഈ ഡബിൾ ലിങ്ക് പോസ്റ്റുകളിലാണ് ജോലികൾ നടന്നിരുന്നത്. ഇത്തരത്തിൽ പോസ്റ്റുകലിൽ ജോലികൾ നടക്കുമ്പോൾ രണ്ടു ഭാഗത്തു നിന്നുമുള്ള വൈദ്യുതി വിച്ഛേദിക്കണം. എന്നാൽ, ഇവിടെ ഒരു ട്രാൻസ്‌ഫോമരിൽ നിന്നുള്ള വൈദ്യുതി ബന്ധം മാത്രമാണ് വിച്ഛേദിച്ചിരുന്നത്. മറ്റൊരു ട്രാൻസ്‌ഫോമറിൽ നിന്നും വൈദ്യുതി ലൈനിലേയ്ക്കു കയറി വന്നതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നു സംശയിക്കുന്നു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഇലക്ട്രിക് ഇൻസ്പെക്ട്രേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ജോയിയുടെയും ആൻസിയുടേയും മകനാണ്. ഭാര്യ:വീണ മക്കൾ ആബേൽ, അതുൽ, ആൽഫിയ.