മലപ്പുറത്ത് മർദ്ദനമേറ്റ മൂന്ന് വയസ്സുകാരൻ മരിച്ചു; രണ്ടാനച്ഛൻ മുങ്ങിയതിന് പിന്നാലെ അമ്മ മുംതാസ് കസ്റ്റഡിയിൽ

മലപ്പുറത്ത് മർദ്ദനമേറ്റ മൂന്ന് വയസ്സുകാരൻ മരിച്ചു; രണ്ടാനച്ഛൻ മുങ്ങിയതിന് പിന്നാലെ അമ്മ മുംതാസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം: തിരൂരിൽ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് വയസ്സുകാരൻ മരിച്ചു. പശ്ചിമബംഗാൾ ഹുഗ്ലി സ്വദേശിയായ മുംതാസ് ബീവിയുടെ മകൻ ഷെയ്ഖ് സിറാജാണ് മരിച്ചത്. കുട്ടിയുടെ മരണ വിവരം അറിഞ്ഞതോടെ രണ്ടാനച്ഛൻ അർമാൻ മുങ്ങി. മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം.

അർമാനാണ് ഷെയ്ക്ക് സിറാജിനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനമേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. പൊലീസ് ഇവിടെ എത്തി പരിശോധന നടത്തി. അർമാൻ ട്രെയിനിൽ മുങ്ങിയതായാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ ഇവർ തമ്മിൽ വഴക്കുണ്ടായതായി അയൽവാസികൾ പറയുന്നു.

മുംതാസ് ബീവിയുടെ ആദ്യഭർത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് ഷെയ്ക്ക് സിറാജ്. ഒരു വർഷം മുമ്പാണ് റഫീക്കുമായുള്ള ബന്ധം പിരിഞ്ഞ് മുംതാസ് അർമാനെ വിവാഹം കഴിച്ചത്.

ഒരാഴ്ച മുമ്പാണ് ഇവർ തിരൂരിൽ താമസിക്കാൻ എത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിലാണ് കേസെടുത്തിരിക്കുന്നത്.