വിവാഹമോചനം ആ സമയത്തെടുത്ത മികച്ച തീരുമാനം: തുറന്നുപറച്ചിലുമായി നാഗചൈതന്യ

വിവാഹമോചനം ആ സമയത്തെടുത്ത മികച്ച തീരുമാനം: തുറന്നുപറച്ചിലുമായി നാഗചൈതന്യ

Spread the love

സ്വന്തം ലേഖകൻ

താരദമ്പതികളായിരുന്ന സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹ മോചനം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

നാല് വര്‍ഷത്തെ വിവാഹ ബന്ധത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. സമാന്ത വിവാഹ മോചനത്തെക്കുറിച്ച് സമൂഹമാധ്യമത്തില്‍ പ്രതികരണങ്ങള്‍ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ നാഗചൈതന്യ ഇരുവരും വേര്‍പിരിഞ്ഞതിനെക്കുറിച്ച് ആദ്യമായി സംസാരിച്ചിരിക്കുകയാണ്.

ആ സമയത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു വിവാഹമോചനമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

2021 ഒക്ടോബര്‍ 2നാണ് സാമന്തയും നാഗചൈതന്യയും വിവാഹം ബന്ധം വേര്‍പിരിയുന്ന വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും തുടരുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരും ബന്ധം വേര്‍പിരിയുന്നതറിയിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വാക്കുകള്‍.