കുമരകത്തെ തൊഴിലുറപ്പു തൊഴിലാളികൾ പച്ചക്കറി കൃഷിയിലേക്ക്: ആദ്യ വിളവെടുപ്പ് നടത്തി :
സ്വന്തം ലേഖകൻ
കുമരകം : കുമരകത്തെ തൊഴിലുറപ്പു തൊഴിലാളികളും പച്ചക്കറി കൃഷിയിലേക്ക്. അമ്മങ്കരി ഭാഗത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് പച്ചക്കറി കൃഷിയിലേക്ക് നീങ്ങിയത്. ഇവർ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.
ചീര, പയർ, മത്തൻ, വെള്ളരി, പാവക്ക എന്നിവയാണ് കൃഷി ചെയ്ത് വിളവെടുത്ത പച്ചക്കറികൾ. വിഷരഹിത പച്ചക്കറി പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാൻ പഞ്ചായത്ത് കേന്ദ്രീകരിച്ച് തങ്ങൾ നേരിട്ട് വിപണനം നടത്തുമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾ അറിയിച്ചു.
കൂടുതൽ പ്രദേശത്ത് പച്ചക്കറി കൃഷി നടത്താനുള്ള നീക്കത്തിലാണ് തൊഴിലുറപ്പു തൊഴിലാളികൾ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷരഹിത പച്ചക്കറി വാങ്ങാൻ കുമരകത്തേക്ക് ആളുകളുടെ വരവ് തുടങ്ങിയിട്ടുണ്ട്. അടുത്ത തവണ കൂടുതൽ ഇനം പച്ചക്കറികൾ കൃഷി ചെയ്ത് പരീക്ഷിക്കുവാനും തൊഴിലാളികൾ തീരുമാനിച്ചിട്ടുണ്ട്.
Third Eye News Live
0