സ്വന്തം ഇഷ്ട പ്രകാരം വിവാഹം കഴിച്ച് വീട് വിട്ട് പോയ ആളാണ്, സൗന്ദര്യം,മോടി, പണം ഇതിന്റെയൊക്കെ തുടക്കവും അന്ത്യവും കോടമ്പക്കത്ത് കണ്ടവനാണ് : ജഗതി ശ്രീകുമാര്‍
സ്വന്തം ലേഖകൻ
ജീവിതത്തില്‍ അഭിമുഖീകരിച്ച പല ഘട്ടങ്ങളെക്കുറിച്ച് തുറന്നു പറയുന്ന നടൻ ജഗതി ശ്രീകുമാറിന്റെ അഭിമുഖം ശ്രദ്ധ നേടുന്നു.സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് വീട് വിട്ട് പോയ ആളാണ് ഞാൻ. വീട്ടുകാരുടെ സമ്പര്‍ക്കമൊന്നും അഞ്ചാറ് വര്‍ഷം വരെ ഇല്ലായിരുന്നു. സ്വന്തം ഇഷ്ട പ്രകാരം ഇറങ്ങിപ്പോയവൻ അവന്റെ ഇഷ്ടപ്രകാരം തന്നെ ജീവിച്ചോട്ടെ എന്നാണ് എന്റെ അച്ഛൻ തീരുമാനിച്ചത്. പിന്നെ ജീവിതം ജീവിച്ച് തുടങ്ങിയ ശേഷമാണ് ഞാൻ വീട്ടില്‍ വരുന്നത്. അപ്പോഴേക്കും ആരുടെ കൂടെ പോയോ അവര്‍ ഇല്ലാണ്ടായി. തിരിച്ച് ഒറ്റയ്ക്കാണ് വീട്ടില്‍ വന്നത്.
മനുഷ്യന്റെ മനസിന്റെ വിവിധ ഘട്ടങ്ങളിലെ വേദനകള്‍ വളരെ വ്യക്തമായി അറിഞ്ഞ ആളാണ് ഞാൻ. വിശന്നാല്‍ എന്താണ് വികാരമെന്നും ദേഷ്യം വന്നാല്‍ എന്താണ് അവസ്ഥയെന്നും ദേഷ്യത്തിന് ഏതുവരെ പോകാൻ സാധിക്കുമെന്നും സംയമനം പാലിക്കുന്നതിന്റെ ഗുണങ്ങള്‍ എന്താണെന്നും അറിയാം. സൗന്ദര്യം, മോടി, പണം ഇതിന്റെയൊക്കെ തുടക്കവും അന്ത്യവും കോടമ്പക്കത്ത് കണ്ടവനാണ് ഞാൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടമ്പക്കത്ത് കാലത്ത് താമസിക്കുന്ന കാലഘട്ടത്തില്‍ ഷവര്‍ലെ ഫോറിൻ കാറില്‍ പോയ സാവിത്രി എന്ന നടിയെ സൈക്കിള്‍ റിക്ഷയില്‍ സൗജന്യമായി വലിച്ച് കൊണ്ട് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഏറ്റവും പ്രഗല്‍ഭയായ ഇന്ത്യ കണ്ട നടിമാരില്‍ ഒരാളാണ് സാവിത്രി. ആ അവസ്ഥ നാളെ എനിക്കും വരാം. ഇത് മനസിലാക്കിയതിന്റെ ഗുണം തനിക്കുണ്ടെന്നും ജഗതി ശ്രീകുമാര്‍ അന്ന് വ്യക്തമാക്കി.