ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈകോ സിഎംഡി ; തസ്തിക ജോയിന്റ് സെക്രട്ടറിക്ക് തത്തുല്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍(സപ്ലൈകോ) ചെയര്‍മാന്‍ ആന്‍ഡ് മാജേിങ് ഡയറക്ടറായി(സിഎംഡി) ഡോ.ശ്രീറാം വെങ്കിട്ടരാമന് പൂര്‍ണ ചുമതല. ഇതിനായി ഈ തസ്തിക ജോയിന്റ് സെക്രട്ടറിക്ക് തത്തുല്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2013 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥാനാണ്.
2022 ഓഗസ്റ്റില്‍ ജനറല്‍ മാനേജരായാണ് ശ്രീറാം സപ്ലൈകോയില്‍ എത്തിയത്. അതിന് മുമ്പ് ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന് ചൂണ്ടികാട്ടി വിമര്‍ശനം ഉയര്‍ന്നതോടെയാണ് സപ്ലൈകോയിലേക്ക് മാറ്റിയത്. ഈ നിയമനത്തെ എതിര്‍പ്പ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ കത്ത് നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സപ്ലൈകോയില്‍ രണ്ട് സിഎംഡിമാര്‍ക്ക് കീഴില്‍ ജനറല്‍ മാനേജരായി തുടര്‍ന്ന ശ്രീറാം ഡോ. സഞ്ജീവ് പട്‌ജോഷി സിഎംഡി പദവിയില്‍ നിന്ന് മാറിയതോടെ ഈ ചുമതലയും ഏറ്റെടുത്തു. പിന്നീട് സിഎംഡി സ്ഥാനത്ത് മറ്റ് നിയമനങ്ങളൊന്നും നടന്നില്ല. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാമിനെതിരെ നരഹത്യകുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധി വന്നിരുന്നു.