പച്ചക്കറി വില കുത്തനെയിടിഞ്ഞു : എന്നിട്ടും വില കുറയ്ക്കാതെ തോട്ടയ്ക്കാടെ കടകൾ; തോട്ടയക്കാട് അമ്പല കവലയ്ക്കു സമീപത്തെ കടകളിൽ കൊള്ളവില

പച്ചക്കറി വില കുത്തനെയിടിഞ്ഞു : എന്നിട്ടും വില കുറയ്ക്കാതെ തോട്ടയ്ക്കാടെ കടകൾ; തോട്ടയക്കാട് അമ്പല കവലയ്ക്കു സമീപത്തെ കടകളിൽ കൊള്ളവില

സ്വന്തം ലേഖകൻ

കോട്ടയം: പച്ചക്കറി വിലയിൽ വൻ കുറവുണ്ടായിട്ടും, തോട്ടയ്ക്കാട്ടെയും പരിസരത്തെയും കടകളിൽ വില കുറയുന്നില്ല. അമ്പലക്കവലയ്ക്കു സമീപത്തെ പച്ചക്കറി കടകളിൽ  കൊള്ള  വിലയാണ് ഇപ്പോഴും ഈടാക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് മറ്റൊരു മാർക്കറ്റിലും പോയി സാധനങ്ങൾ വാങ്ങാൻ സാധിക്കാത്ത ആളുകളെയാണ് ഇത്തരത്തിൽ തോട്ടയ്ക്കാട് അമ്പലക്കലയിലെ കട ഉടമകൾ ഞെക്കിപ്പിഴിയുന്നത്.

കോട്ടയത്തെ പച്ചക്കറി മാർക്കറ്റിൽ കിലോയ്ക്ക് ഇരുപത്തഞ്ച് രൂപയ്ക്കു ലഭിക്കുന്ന മുരിങ്ങക്ക തോട്ടയ്ക്കാടെ കടയിൽ എത്തുമ്പോൾ 80 രൂപയാകും. അൻപത് രൂപയിലധികം  കൊള്ളലാഭമെടുത്താണ് ഇവിടെ  സാധനങ്ങൾ വിൽക്കുന്നത്. ബീൻസിന് 80, ബീറ്റ്‌റൂട്ടിന് 50, പാവക്കയ്ക്ക 80 , വെള്ളരി 50, വെണ്ട 60, കിഴങ്ങ് 60, ക്യാരറ്റ് 80, തക്കാളി 60, മുളക് 60 എന്നിങ്ങനെയാണ് തോട്ടയ്ക്കാട് മാർക്കറ്റിനു സമീപത്തെ കടകളിൽ പച്ചക്കറിയുടെ നിരക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മാർക്കറ്റിൽ പകുതി വിലയ്ക്കും താഴെ ലഭിക്കുന്ന സാധനങ്ങളാണ് ഇരട്ടിയിലധികം വിലയ്ക്ക് തോട്ടയ്ക്കാട് ചന്തയ്ക്കു സമീപത്തെ കടകളിൽ വിൽക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചാലും കാര്യമായ നടപടികൾ ഒന്നും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകാറില്ല. കടകളിൽ തൂക്കിയിരിക്കുന്ന വില വിവരപ്പട്ടികയിൽ നിന്നു തന്നെ തട്ടിപ്പ് വ്യക്തമാകും. എന്നാൽ, ചോദ്യം ചെയ്യുന്ന നാട്ടുകാർക്ക് സാധനങ്ങൾ വാങ്ങാൻ മറ്റൊരു മാർഗമില്ലാത്തതിനാൽ ഇവർ ഇവിടെ നിന്നു തന്നെ അമിത വില നൽകി പച്ചക്കറി വാങ്ങുക മാത്രമാണ് മാർഗമുള്ളത്.

ലോക്ക് ഡൗൺ കാലത്ത് കിലോമീറ്ററുകളോളം സഞ്ചരിച്ച പച്ചക്കറി വാങ്ങുക എന്നത് പ്രായോഗികമല്ലാത്തതിനാലാണ് നാട്ടുകാർ നാട്ടിൻപുറത്തെ തന്നെ പച്ചക്കറി കടകളെ ആശ്രയിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാരെ കൊല്ലുന്ന വില ഈടാക്കാൻ കട ഉടമകൾ തീരുമാനിച്ചിരിക്കുന്നതും. നിലവിലെ സാഹചര്യത്തിൽ തോട്ടയ്ക്കാടെ പച്ചക്കറി കടയിൽ റെയിഡ് നടത്തി അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തോട്ടയ്ക്കാട് മാത്രമല്ല, ജില്ലയിലെ ഗ്രാമീണ മേഖലകളിലെല്ലാം ചെറിയ കട ഉമടകൾ കൊറോണക്കാലം മുതലെടുത്ത് അവശ്യ സാധനങ്ങൾക്കെല്ലാം അമിത വിലയാണ് ഈടാക്കുന്നത്. ഇത് സ്ഥിതി ഗുരുതരമാക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ജോലിയില്ലാതെ നാട്ടുകാർ വീട്ടിലിരിക്കുന്ന സാഹചര്യത്തിലാണ് കൊറോണക്കാലത്ത് ഇത്തരത്തിൽ അമിത വില ഈടാക്കുന്ന സ്ഥിതിയുണ്ടാകുന്നത്. ഇത് നാട്ടുകാരെ പട്ടിണിയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിടുന്ന സാഹചര്യം ഉണ്ടാക്കും.

കോട്ടയം നഗരത്തിലെ പച്ചക്കറിക്കടകളിൽ പോലും പച്ചക്കറികൾക്ക് ഇപ്പോൾ വലിയ വിലക്കുറവാണ് ഉള്ളത്. തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും ആവശ്യത്തിന് പച്ചക്കറി ലോഡുകൾ കേരളത്തിലേയ്ക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കോട്ടയം മാർക്കറ്റിലെ വ്യാപാരികൾ തന്നെ പറയുന്നു. ഇതിനിടെയാണ് ഇപ്പോൾ തോട്ടയ്ക്കാട് അടക്കമുള്ള ഗ്രാമീണ മേഖലകളിൽ പച്ചക്കറികൾക്കും അവശ്യ സാധനങ്ങൾക്കും അമിത വില ഈടാക്കുന്നത്.