കർണാടക അതിർത്തി അടച്ച സംഭവം: കേന്ദ്ര സർക്കാർ ഭരണഘടനപരമായ ബാധ്യത നിറവേറ്റിയില്ല: സത്യവാങ്മൂലം ബോധിപ്പിച്ച് കേരളം

കർണാടക അതിർത്തി അടച്ച സംഭവം: കേന്ദ്ര സർക്കാർ ഭരണഘടനപരമായ ബാധ്യത നിറവേറ്റിയില്ല: സത്യവാങ്മൂലം ബോധിപ്പിച്ച് കേരളം

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: കേരളവുമായുള്ള അതിർത്തി കർണാടക സർക്കാർ അടച്ചിട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ ഭരണഘടനപരമായ ബാധ്യത നിറവേറ്റിയില്ലെന്ന് സുപ്രീംകോടതിയിൽ കേരളം ഉന്നയിച്ചു. മംഗളുരുവിലേക്ക് ചികിത്സക്കുപോകുന്നവർക്ക് മാത്രമല്ല,

 

അവശ്യവസ്തുക്കൾ കൊണ്ടുവരുന്നതിനും ഇത് തടസ്സം സൃഷ്ടിക്കുന്നതായും കേരളം സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരായ കർണാടകയുടെ അപ്പീലും രാജ്‌മോഹൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഉണ്ണിത്താൻ എം.പി അടക്കമുള്ളവരുടെ ഹർജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.അതിർത്തി അടച്ചതിലൂടെ കേരളത്തിലെ ജനങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെട്ടുെവന്ന് കേരളം ചൂണ്ടിക്കാട്ടി. ഈ നടപടിമൂലം ഇതുവരെ എട്ടുപേർ

 

 

മരിച്ചു. അടച്ചിട്ട ദേശീയപാതക്ക് ബദലായി കർണാടക അവകാശപ്പെടുന്ന പാതകൾ പ്രായോഗികമല്ല. അവശ്യസർവിസുകളും ചരക്കുനീക്കത്തിനുള്ള സൗകര്യവും ഒരുക്കണമെന്ന, പാർലമെന്റെ പാസാക്കിയ നിയമങ്ങൾ കർണാടക പാലിക്കുന്നില്ല.

 

ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയുള്ള കേന്ദ്രം ഇതൊന്നും നിർവഹിക്കുന്നില്ല. നിയമം നടപ്പാകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും സത്യവാങ്മൂലം ബോധിപ്പിച്ചു.അതിർത്തി തുറക്കണമെന്ന ഹൈക്കോടതി വിധി സ്റ്റേ

 

ചെയ്യണമെന്ന കർണാടകയുടെ ആവശ്യം കഴിഞ്ഞദിവസം തള്ളിയ സുപ്രീംകോടതി, ചികിത്സക്കായി തുറക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ രൂപപ്പെടുത്താൻ ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും യോഗം കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ചുചേർക്കണമെന്നും കോടതി നിർദേശിച്ചായിരുന്നു.