തൊടുപുഴ-പാലാ – കോട്ടയം എസി സര്‍വീസിന് തുടക്കം കുറിച്ച് പാലാ ഡിപ്പോ; ക്രമീകരിച്ചിരിക്കുന്നത് ലോ ഫ്ലോര്‍ എസി ബസ്; ആകെ എട്ട് ട്രിപ്പുകൾ
സ്വന്തം ലേഖിക
പാലാ: തൊടുപുഴ-പാലാ – കോട്ടയം എസി സര്‍വീസിനു തുടക്കം കുറിച്ച് പാലാ ഡിപ്പോ.
ലോ ഫ്ലോര്‍ എസി ബസാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചറിനേക്കാളം അല്‍പം നിരക്ക് കൂടുതല്‍ ഈടാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 6.40ന് പാലായില്‍ നിന്ന് തൊടുപുഴയ്ക്കും തിരികെ 7.55 ന് പുറപ്പെട്ട് 8.45ന് പാലായിലും 9.15ന് കോട്ടയത്തും എത്തും. ആകെ എട്ട് ട്രിപ്പുകളാണ് ഈ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി 8.55 ന് പാലായില്‍ അവസാനിക്കും.
പാലാ വഴി
ചന്ദനയ്ക്കാംപാറയ്ക്ക് സൂപ്പര്‍ എക്‌സ്പ്രസ്
പാലാ: എരുമേലി, മണിമല, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ പ്രദേശവാസികളുടെ മലബാര്‍ യാത്രക്ക് കൂടുതല്‍ സഹായകരമാകും വിധം എരുമേലി – ചന്ദനക്കാംപാറ സൂപ്പര്‍ എക്‌സ്പ്രസ് ബസ് സര്‍വീസ് ആരംഭിച്ചു.
സര്‍വീസ് ആരംഭിച്ചതോടെ പാലായില്‍നിന്നു വൈകുന്നേരം എറണാകുളത്തേക്ക് യാത്രാ സൗകര്യം ലഭ്യമായി. പുലര്‍ച്ചെ ഉഴവൂര്‍, മരങ്ങാട്ടുപിളളി മേഖലയില്‍ ഉള്ളവര്‍ക്ക് പാലായ്ക്ക് യാത്രാ സൗകര്യവും ഉറപ്പായി. വൈകുന്നേരം 4.30 ന് എരുമേലിയില്‍നിന്ന് ആരംഭിച്ച് മണിമല, ഈരാറ്റുപേട്ട ( 5.50) പാലാ ( 6.20) എറണാകുളം ( 9.00 ) കണ്ണൂര്‍ (4.15 എ എം) പയ്യാവൂര്‍ (5.45 എ എം) വഴി ചന്ദനക്കംപാറയില്‍ രാവിലെ ഏഴിന് എത്തിച്ചേരും.
തിരികെ വൈകുന്നേരം 5.20 ന് ചന്ദനക്കംപാറയില്‍നിന്ന് എരുമേലിക്ക് പുറപ്പെടുന്ന ബസ് പയ്യാവൂര്‍ (5.45 പി.എം) ശ്രീകണ്ഠാപുരം, ചെമ്ബേരി, തളിപ്പറന്പ്, കണ്ണൂര്‍ (8 പി.എം) ഗുരുവായൂര്‍, എറണാകുളം ( 3.30 എ.എം.), പാലാ (5.30 എ.എം.), കാഞ്ഞിരപ്പള്ളി (6.30 എ.എം.), മണിമല (6.45 എ എം.) വഴി രാവിലെ 7.30 ന് എരുമേലിയില്‍ എത്തിച്ചേരും.
പുഷ്ബാക്ക് സീറ്റ് സൗകര്യമുള്ള എയര്‍ സസ്‌പെന്‍ഷന്‍ ബസാണ് സര്‍വീസിനായി ക്രമീകരിച്ചിരിക്കുന്നത്.