കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍; ലഹരിമരുന്ന് ഒളിപ്പിച്ചത് കളിപ്പാട്ടത്തിനൊപ്പം തുണിയില്‍ പൊതിഞ്ഞ് മൂന്ന് കവറുകളാക്കി

കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍; ലഹരിമരുന്ന് ഒളിപ്പിച്ചത് കളിപ്പാട്ടത്തിനൊപ്പം തുണിയില്‍ പൊതിഞ്ഞ് മൂന്ന് കവറുകളാക്കി

സ്വന്തം ലേഖിക

കൊല്ലം: കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായി.

കൊല്ലം പട്ടത്താനം സ്വദേശി അമലിനെയാണ് 106 ഗ്രാം എംഡിഎംഎയുമായി കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം റൂറല്‍ പൊലീസ് പരിധിയില്‍ ഇത്രയും ഉയര്‍ന്ന തോതില്‍ എംഡിഎംഎ പിടികൂടുന്നത് ആദ്യമായാണ്. കൊല്ലം പട്ടത്താനം സ്വദേശിയായ 24 വയസുകാരന്‍ അമല്‍ ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച്‌ കൊല്ലത്ത് വില്‍പ്പന നടത്തിയിരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ബംഗളൂരുവില്‍ പോയി വരും വഴി കൊട്ടാരക്കരയില്‍ ബസ് ഇറങ്ങിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമലിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പൊലീസിന്റെ ഡാന്‍സാഫ് സംഘം വിശദമായി പരിശോധിച്ചു.

ബാഗില്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നു 106 ഗ്രാം എംഡിഎംഎ. ബാഗില്‍ പുതിയ വസ്ത്രങ്ങളും പാദരക്ഷയും കളിപ്പാട്ടവും ഉണ്ടായിരുന്നു.

ഇതിനിനിടയിലാണ് തുണിയില്‍ പൊതിഞ്ഞ് മൂന്ന് കവറുകളാക്കി ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്. അമലിനൊപ്പം ലഹരി മരുന്ന് കടത്ത് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇത്ര വലിയ തോതില്‍ ലഹരി മരുന്നു വാങ്ങിക്കാന്‍ പണം മുടക്കിയത് ആരെന്ന് പൊലീസ് അന്വേഷിക്കുകയാണ്.