ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതി അംഗത്വ ലിസ്റ്റ് വിവാദം; പ്രതിഷേധം ശക്തമായതോടെ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍: തിരഞ്ഞെടുപ്പ് നടപടി വൈകിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയെന്ന് ഭക്തർ

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതി അംഗത്വ ലിസ്റ്റ് വിവാദം; പ്രതിഷേധം ശക്തമായതോടെ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍: തിരഞ്ഞെടുപ്പ് നടപടി വൈകിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയെന്ന് ഭക്തർ

സ്വന്തം ലേഖിക

ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ഉപദേശകസമിതി തിരഞ്ഞെടുപ്പിനായി രൂപീകരിച്ച അംഗത്വ ലിസ്റ്റില്‍ നിന്ന് അകാരണമായി ഭക്തരെ നീക്കം ചെയ്തതില്‍ പ്രതിഷേധം ശക്തമായതോടെ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍.

തിരഞ്ഞെടുപ്പിന് മുന്‍പായി ക്ഷേത്രത്തില്‍ രജിസ്‌ട്രേഡ് മണ്ഡലം രൂപീകരിക്കുന്നതിനായി 670 അംഗങ്ങള്‍ 100 രൂപ ഫീസ് അടച്ച്‌ അംഗത്വം നേടിയ ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതില്‍ നിന്ന് ആക്ഷേപമുണ്ടെന്ന കാരണമുന്നയിച്ച്‌ കാരണം കാണിക്കല്‍ നോട്ടീസാേ വിശദീകരണമാേ ഇല്ലാതെ ചില ഭക്തരെ അകാരണമായി നീക്കം ചെയ്ത് ഇറക്കിയ പുതിയ ലിസ്റ്റാണ് വിവാദത്തിന് വഴി തെളിച്ചത്.

ആദ്യ ലിസ്റ്റില്‍ ഉണ്ടായിരുന്ന പതിനാറോളം പേരെ ഒഴിവാക്കിയാണ് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുറമെ നിന്നുള്ള സമ്മര്‍ദ്ദത്തിന് വിധേയമായി ദേവസ്വം അസി.കമ്മിഷണറും, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ചേര്‍ന്ന് ബോധപൂര്‍വം തങ്ങളെ ഒഴിവാക്കുകയായിരുന്നുവെന്നും
യാതൊരുവിധ വിശദീകരണവും ആരാഞ്ഞിട്ടില്ലന്നും ഒഴിവാക്കപ്പെട്ടവര്‍ അറിയിച്ചു.

വിവാദങ്ങളുണ്ടാക്കി ഉപദേശക സമിതി തിരഞ്ഞെടുപ്പ് നടപടി വൈകിക്കുന്നതിനുള്ള ദേവസ്വം ഉദ്യോഗസ്ഥരുടെയും മുന്‍ ഉപദേശകസമിതിയുടെയും ഗൂഢാലോചനയാണ് ഇതെന്നാണ് ഭക്തരുടെ ആശങ്ക.