തൊടുപുഴയിൽ സ്വകാര്യ ബസിടിച്ച് വീണ ബൈക്ക് യാത്രികന്റെ തലയിലൂടെ അതേ ബസ് കയറിയിറങ്ങി : റിട്ട. എസ്.ഐയ്ക്ക് ദാരുണാന്ത്യം

തൊടുപുഴയിൽ സ്വകാര്യ ബസിടിച്ച് വീണ ബൈക്ക് യാത്രികന്റെ തലയിലൂടെ അതേ ബസ് കയറിയിറങ്ങി : റിട്ട. എസ്.ഐയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

തൊടുപുഴ : സ്വകാര്യ ബസിടിച്ച് വീണ ബൈക്ക് യാത്രികന്റെ തലയിലൂടെ അതേ ബസ് കയറിയിറങ്ങി റിട്ട. എസ്.ഐയ്ക്ക് ദാരുണാന്ത്യം. പുറപ്പുഴ സ്വദേശിയായ റിട്ട എസ്.ഐ ചന്ദ്രന്‍ (56) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ തൊടുപുഴ-ഇടുക്കി റൂട്ടിലാണ് അപകടം നടന്നത്. തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗതക്കുരുക്കില്‍ നിന്നും വാഹനം മുന്നോട്ട് എടുക്കുന്നതിനിടെ ചന്ദ്രന്‍ സ്‌കൂട്ടര്‍ വലത്തേക്ക് എടുക്കാന്‍ ശ്രമിച്ചിരുന്നു.

ഇതിനിടെ, പിന്നാലെ വന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയും മറിഞ്ഞുവീണ ചന്ദ്രന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയുമായിരുന്നു.

ചന്ദ്രന്‍ അപകടസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞു