കോട്ടയം ന​ഗരസഭാ ജീവനക്കാരൻ  കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്നു; ഫ്രണ്ട് ഓഫിസ് സ്റ്റാഫായ ഇയാൾ ന​ഗരത്തിൽ വ്യാപാരികൾക്കും നഗരസഭാ ക്ലീനിങ്ങ് തൊഴിലാളികൾക്കും തീവെട്ടി പലിശയ്ക്ക് പണം നല്കുന്നു; ബ്ലേഡുകാരൻ കളത്തിപ്പടിയിൽ പണിതീർത്തത് പടുകൂറ്റൻ ബംഗ്ലാവ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ന​ഗരസഭാ ജീവനക്കാരൻ കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്നതായി വ്യാപക പരാതി. കോട്ടയം ന​ഗരസഭാ ഫ്രണ്ട് ഓഫിസ് സ്റ്റാഫായ ഇയാൾ വ്യാപാരികൾക്കും, നഗരസഭാ ക്ലീനിങ് സ്റ്റാഫുകൾക്കും കൊള്ള പലിശയ്ക്ക് വൻതോതിൽ പണം കടം കൊടുക്കുകയും ജീവനക്കാരിൽനിന്ന് ശമ്പള ദിവസം തന്നെ പലിശപ്പണം വാങ്ങിയെടുക്കുകയും അവധി പറയുന്നവരെ ഭീഷണിപ്പെടുത്തുകയുമാണ്.

പലിശ കൊടുക്കാൻ താമസിക്കുന്ന പക്ഷം ജോലി കളയുമെന്ന ഭീഷണിയും ഇയാളുടെ ഭാ​ഗത്തു നിന്ന് ഉണ്ടാകുന്നതായി പരാതിയുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊണ്ണൂറായിരം രൂപ നല്കി മുപ്പതാം പൊക്കം ഒരു ലക്ഷം തിരികെ വാങ്ങുന്നതാണ് ഇയാളുടെ രീതി.

നഗരസഭാ അധികൃതരുടെ മൂക്കിന് താഴെയാണ് ഈ തീവെട്ടി കൊള്ള നടക്കുന്നത്. ക്ലറിക്കൽ സ്റ്റാഫായ ഇയാൾക്ക് വൻ സ്വാധീനമാണ് നഗരസഭയിലുള്ളത്. ഇയാളുടെ അനധികൃത സ്വത്തു സമ്പാദനത്തേക്കുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന