തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സ് കേ​സ്; ​ഹൈക്കോടതി ഇന്ന് പരിഗണിക്കും

തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സ് കേ​സ്; ​ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോ​ട്ട​യം: തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സ് കേ​സ് ഇ​ന്നു ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും . തി​ങ്ക​ളാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച അ​ഭി​ഭാ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് കേ​സ് പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ വ്യാ​പാ​രി​ക​ളു​ടെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യ​തും നി​ല​വി​ലെ സ്ഥി​തി​യും കോ​ട​തി​യെ ധ​രി​പ്പി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ശ്ര​മം.

ന​ഗ​ര​സ​ഭ​യി​ൽ പു​തി​യ സെ​ക്ര​ട്ട​റി ചാ​ർ​ജെ​ടു​ക്കാത്ത സാ​ഹ​ച​ര്യ​ത്തി​ൽ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് വ​ഹി​ക്കു​ന്ന അ​നി​ലാ അ​ന്ന വ​ർ​ഗീ​സ് കേ​സി​ൽ​നി​ന്നു ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. ഇ​തോ​ടെ പു​തി​യ സെ​ക്ര​ട്ട​റി​യാ​കും ഹാ​ജ​രാ​കു​ക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​യി​ൽ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം ന​ഗ​ര​സ​ഭ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം സു​പ്രീം​കോ​ട​തി വി​ധി എ​തി​രാ​യ​തോ​ടെ ഇ​നി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​നു​കൂ​ല ന​ട​പ​ടി​യുണ്ടാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ്ര​തീ​ക്ഷ.

സ​ർ​ക്കാ​ർ പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നെ കാ​ണാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ്യാ​പാ​രി സം​ഘ​ട​ന.