ഹോ, എന്തൊരു തടിയാ ഈ പെണ്ണിന്,  വലിച്ചുവാരി തിന്നിട്ടാ, എവിടുന്നാ നിന്റെ റേഷൻ?? കളിയാക്കലുകൾ കരുത്തയാക്കിയ ഒരു പെണ്ണാണ് ഇന്ത്യയിലെ ആദ്യത്തെ പ്ലസ് സൈസ് മത്സരമായ മേവന്‍ മിസ് പ്ലസ് സൈസ് സീസണ്‍ 5ലെ ഫൈനലി​സ്റ്റുകളിൽ കേരളത്തിന്റെ അഭിമാനമാകാനൊരുങ്ങുന്നത് ; കഞ്ഞിക്കുഴിക്കാരി ജിൻസിക്ക് തടി കൂടുതലാണ്.. ആത്മവിശ്വാസവും അത്ര തന്നെ കൂടുതലാണ്..!

ഹോ, എന്തൊരു തടിയാ ഈ പെണ്ണിന്, വലിച്ചുവാരി തിന്നിട്ടാ, എവിടുന്നാ നിന്റെ റേഷൻ?? കളിയാക്കലുകൾ കരുത്തയാക്കിയ ഒരു പെണ്ണാണ് ഇന്ത്യയിലെ ആദ്യത്തെ പ്ലസ് സൈസ് മത്സരമായ മേവന്‍ മിസ് പ്ലസ് സൈസ് സീസണ്‍ 5ലെ ഫൈനലി​സ്റ്റുകളിൽ കേരളത്തിന്റെ അഭിമാനമാകാനൊരുങ്ങുന്നത് ; കഞ്ഞിക്കുഴിക്കാരി ജിൻസിക്ക് തടി കൂടുതലാണ്.. ആത്മവിശ്വാസവും അത്ര തന്നെ കൂടുതലാണ്..!

സ്വന്തം ലേഖകൻ

കോട്ടയം: രാത്രിയിൽ ആഹാരം കഴിക്കണ്ട.. ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കഴിക്ക്.. ഒരു പണിയും ചെയ്യാതിരുന്നിട്ടാ.. വീട്ടിലെ ജോലി ചെയ്താൽ മതി.. ജീവിതത്തിൽ ആദ്യമായി കാണുന്നവർ പോലും ഉപദേശങ്ങൾ തരുന്നുണ്ടെങ്കിൽ, അത് തടിയുള്ളവർ മാത്രം അനുഭവിച്ചിട്ടുള്ള വല്ലാത്തൊരു അനുഭവമാണ്. വഴിയേ പോകുന്നവർ പോലും കേറി ഉപദേശിച്ചു കളയും. ശ്ശെടാ, തടിയുള്ളത് എന്താ ക്രിമിനൽ കുറ്റം ആണോ? ഉപദേശിച്ച് നന്നാക്കാൻ മനസ് ഇല്ലാത്തവർ ഒരു പടികൂടി കടന്ന് കളിയാക്കലുകളിലേക്ക് കടക്കും. ഹോ, എന്തൊരു തടിയാ ഈ പെണ്ണിന്, വലിച്ചുവാരി തിന്നിട്ടാ, എവിടുന്നാ നിന്റെ റേഷൻ?? എന്ന് തുടങ്ങി തടിച്ചി, തടു തുടങ്ങിയ ഓമനപ്പേരുകളിൽ അത് പ്രതിഫലിക്കും.

പക്ഷേ, തടിച്ചി എന്ന് വിളിച്ച്‌ അധിക്ഷേപിച്ചവര്‍ക്ക് മുന്നില്‍ തടി മാത്രമല്ല ആത്മവിശ്വാസവും കൂടുതലാണ് എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പറയുകയാണ് കഞ്ഞിക്കുഴി ദീപ്തി നഗര്‍ കാഞ്ഞിരപ്പാറയില്‍ ജിന്‍സി പോള്‍ (41). ഇന്ത്യയിലെ ആദ്യത്തെ പ്ലസ് സൈസ് മത്സരമായ മേവന്‍ മിസ് പ്ലസ് സൈസ് സീസണ്‍ 5ലെ ഫൈനലി​സ്റ്റുകളില്‍ കേരളത്തില്‍ നിന്ന് ജിന്‍സി മാത്രമാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിൻസിയെ കൂടുതൽ ആളുകൾ അറിഞ്ഞത് ആരതിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്. കോട്ടയം പോക്സോ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായ ആരതി സെബാസ്റ്റ്യന്റെ ഹൃദയം തൊടുന്ന കുറിപ്പിൽ ജിൻസിയോടുള്ള ആരാധനയും സ്നേഹവും മാത്രമായിരുന്നില്ല, ബോഡി ഷെയിമിങ് അനുഭവിക്കുന്ന ഓരോ മനുഷ്യർക്കൊപ്പവും നിൽക്കേണ്ടതിന്റെ ആവശ്യകത കൂടി ഉണ്ടായിരുന്നു.

ആരതി സെബാസ്റ്റ്യന്റെ ഫേസ്ബുക്ക്‌ കുറിപ്പ് ;

ഒരുപാട് കളിയാക്കലുകൾ കിട്ടിയ ശേഷവും എന്നെപ്പോലെ തന്നെ സമാന ബുദ്ധിമുട്ടുകൾ സഹിക്കുന്ന ഒരുപാട് പേരുടെ അനുഭവങ്ങള്‍ കേട്ട ശേഷവുമാണ് ബോഡി ഷെയിമിങ്, ബോഡി പോസിറ്റിവിറ്റി എന്നീ വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്താനും ഒപ്പം അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ എന്നെ കൊണ്ട് കഴിയും പോലെ മാക്സിമം സപ്പോര്‍ട്ട് കൊടുക്കാനും ശ്രമിച്ചിട്ടുള്ളത്.

നീയങ്ങ് ഒട്ടി ഉണങ്ങി പോയല്ലോ, നീ ഒന്നും കഴിക്കാറില്ലേ, വീട്ടുകാർ ഒന്നും തരാറില്ലേ, കഴിക്കുന്നതൊക്കെ എങ്ങോട്ടാ പോകുന്നത്, എല്ല് മാത്രമേ ഉള്ളല്ലോ, കാറ്റ് അടിച്ചാൽ പറന്നു പോകുമല്ലോ എന്ന് തുടങ്ങി ഒരുപാട് കമന്റുകൾ ജീവിതത്തില്‍ പലപ്പോഴായി കേട്ടിട്ടുണ്ട്..ഇപ്പോഴും കേൾക്കുന്നുമുണ്ട്.. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു എങ്കിലും പിന്നീട് പിന്നീട് ഇത്തരം ചോദ്യങ്ങളുമായി വരുന്ന മാനസിക രോഗികളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാറുണ്ട്.

ഈയിടെ നടന്ന ഒരു താരവിവാഹത്തിന്റെ ന്യൂസ് ലിങ്കിനടിയിൽ ലിംഗം കൊണ്ട് മാത്രം ചിന്തിക്കുന്ന മലയാളി വണ്ണം കുറഞ്ഞ നായിക വണ്ണമുള്ള പ്രൊഡ്യൂസറെ വിവാഹം കഴിച്ചതിലുള്ള ആശങ്കകള്‍ പങ്കുവെയ്ക്കുന്നത് കണ്ടപ്പോള്‍ ചിന്തിച്ചതും ഇത് തന്നെയാണ്.. അവർക്കില്ലാത്ത കുഴപ്പം നാട്ടുകാര്‍ക്ക് എന്തിന് എന്ന്. പറഞ്ഞു വന്നത് മെലിഞ്ഞിരിക്കുന്നവർ കേൾക്കുന്നതിന്റെ നേരെ വിപരീതമായ കളിയാക്കലുകൾ ആണ് വണ്ണം ഉള്ളവർ കേൾക്കേണ്ടി വരുന്നത്..

ഇത് ജിൻസി ചേച്ചി. എന്റെ ബന്ധു എന്നതിലുപരി കഴിഞ്ഞ 13 വർഷങ്ങളായി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾ. ഞാനീപ്പറഞ്ഞ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ചേച്ചി അനുഭവിക്കുന്നത് നേരിട്ട് അടുത്ത് അറിഞ്ഞിട്ടുണ്ട് പലപ്പോഴും. അതുകൊണ്ട് തന്നെ വണ്ണം ഉള്ള ആളുകളുടെ എന്തെങ്കിലും ക്രിയേറ്റീവിറ്റി കണ്ടാൽ അവിടെയെല്ലാം ഞാൻ ചേച്ചിനെ അപ്പൊ തന്നെ മെൻഷൻ ചെയ്യാറുണ്ട്. ഒരു ഡാന്‍സ് വീഡിയോ കണ്ടാല്‍, ഒരു ഫോട്ടോ ഷൂട്ട് കണ്ടാൽ, ഒരു റീൽസ് കണ്ടാൽ.. ചേച്ചിക്കും ഇതുപോലെ ഒക്കെ ചെയ്തൂടെ എന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട്. കാരണം ചേച്ചിയുടെ പല ടിക്ക്ടോക്ക് വീഡിയോകളിൽ നിന്നും എനിക്ക് മനസ്സിലായിട്ടുണ്ട് ഒരു നല്ല കലാകാരി ചേച്ചിയിൽ ഉണ്ടെന്ന്.

ഇന്നത്തെ ഏറ്റവും വലിയ സന്തോഷം എന്താണ് എന്നാല്‍ ഇന്ത്യയിലെ ആദ്യത്തെ Plus Size Pageant ആയ The Maven MS Plus Size ന്റെ season 5 ലെ Finalist ആയി ചേച്ചി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ബാംഗ്ലൂര്‍ നടന്ന ഓഡിഷനിൽ അറുപതോളം വരുന്ന മത്സരാർത്ഥികളിൽ ഒരാള്‍ ആയും ഇന്ത്യയൊട്ടാകെ നടന്ന ഓഡിഷനിൽ ആയിരത്തോളം മത്സരാർത്ഥികളിൽ നിന്ന് 82 പേരില്‍ ഒരാളായും ചേച്ചി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നത് ഏറെ അഭിമാനം തരുന്നു. ഈ വരുന്ന 21,22,23 തീയതികളില്‍ Delhi Taj Vivanta Dwaraka യില്‍ വെച്ച് Grooming Sessions ഉം 24 ശനിയാഴ്ച്ച ഫൈനലും നടക്കുന്നു. മറ്റുള്ളവരുടെ കണ്ണിൽ ഭാരമായി തോന്നിയിരുന്നു തനിക്കൊട്ടും അങ്ങനെ തോന്നാത്തതുമായ വണ്ണം കാരണം ഒരു ഇൻറ്റർനാഷണൽ പ്ലാറ്റ്ഫോമിൽ പെർഫോം ചെയ്യാൻ പോവുകയാണ് ചേച്ചി. Winnerആവുക എന്നതിലുപരി തന്നെപ്പോലെ അപമാനങ്ങളും അടിച്ചമർത്തലുകളും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഒക്കെ കേട്ട് മടുത്തു ജീവിതത്തിന്റെ എല്ലാ സൗന്ദര്യങ്ങളെയും ആസ്വദിക്കാനാവാതെ സ്വയം അന്തർമുഖതയിലേക്ക് തങ്ങളെ തളച്ചിടുന്ന ഒരു കൂട്ടം ആളുകള്‍ക്ക് പ്രചോദനവും കരുത്തുമാകാൻ വേണ്ടി പോയി അടിച്ചു പൊളിച്ചു പെർഫോം ചെയ്തിട്ട് വാ പെണ്ണേ… റാംപിൽ നിൽക്കുന്ന ആ നിമിഷങ്ങൾ ഓർത്തിട്ട് എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ…Finalist ആയി എന്നത് പോലും വിജയമാണ്.. ആഗ്രഹിച്ചിട്ടും പലർക്കും എത്തിപ്പെടാനാവാത്ത വലിയൊരു സ്വപ്നത്തിലേക്കാണ് ചുവടുവെയ്ക്കാൻ പോകുന്നത്.. എല്ലാ വിധ ആശംസകളും.