പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയെ കെട്ടിയിട്ട് 57 പവൻ സ്വർണവും പണവും കവർന്ന കേസ്; പ്രതി പിടിയിൽ

പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയെ കെട്ടിയിട്ട് 57 പവൻ സ്വർണവും പണവും കവർന്ന കേസ്; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

പാലക്കാട്:പാലക്കാട് കൽമണ്ഡപത്തിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പാലക്കാട് പുതുനഗരം കാട്ടുത്തെരുവ് മുഹമ്മദ് അജീഷ് എന്ന കോഴിക്കുട്ടൻ അജീഷിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം പതിമൂന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. വീട്ടിൽ ഷെഫീന തനിച്ചായിരുന്നു. മുൻവശത്തു പൂട്ടിയിട്ട വാതിൽ തുറന്ന് അകത്തു കയറിയ സംഘം ഷെഫീനയെ കത്തികാട്ടി ഭീഷണിപ്പെടുത്തി തുണി വായിൽ തിരുകി കയറുകൊണ്ടു ബന്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു മുറിക്കുള്ളിൽ കയറി അലമാര തകർത്തു 57 പവനും പണവുമായി വീട്ടിലെ ബൈക്കുമെടുത്ത് പുറത്തിറങ്ങിയ പ്രതികൾ നൂറു മീറ്റർ അകലെ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ കയറി പോയി. കവർച്ച ചെയ്ത സ്വർണ്ണം 18,55,000/- രൂപയ്ക്ക് കോയമ്പത്തൂരിലുളള സേട്ടുവിന് വിറ്റതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

ഒരു മാസം മുൻപ് തന്നെ പരാതിക്കാരന്റെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ തൗഫീക്ക് ബഷീറുദ്ധീനുമായും വിമൽ കുമാർ മറ്റ് പ്രതികളുമായും ആസൂത്രണം ചെയ്തുവരികയായിരിന്നു. വീടും പരിസരവും നന്നായി അറിയുന്ന തൗഫീക്ക് മറ്റ് പ്രതികൾക്ക് എല്ലാ കാര്യങ്ങളും വിശദീകരിച്ച് നൽകിയിരിന്നു. ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ പലരീതിയിലുള്ള മുന്നൊരുക്കങ്ങളും നടത്തിയിരിന്നു. വളരെ കൃത്യതയോടെ അന്വേഷണം നടത്തുകയും പ്രതികളെകുറിച്ച് അറിവ് ലഭിക്കുകയും വളരെ പെട്ടന്ന് തന്നെ പ്രതികളെ പിടികൂടാനും കസബ പോലീസിന് സാധിച്ചു.

പ്രാരംഭ ഘട്ടത്തിൽ യാതൊരു തെളിവും ഇല്ലാതിരുന്ന കേസ്സിൽ CCTV കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ രീതിയിലുളള അന്വേഷണമാണ് കേസിൽ തുമ്പുണ്ടാക്കാൻ കഴിഞ്ഞത്. പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത് മുതൽ ഒളിവിൽ പോയ പ്രധാന പ്രതിയായ അജീഷ് തമിഴ്നാട്, കേരളത്തിലെ അതിർത്തികളിലുമായി താമസിച്ചു വരികയായിരുന്നു. സ്വന്തം വീട്ടിൽ ഉണ്ടെന്ന രഹസ്യവിവരത്തിൽ പോലീസ് പിടികൂടുകയായിരുന്നു.

പ്രതിക്ക് കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ കഞ്ചാവ്, ബാറ്ററി കളവ്, പിടിച്ചുപറി, ബൈക്ക് മോഷണം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. പെരുമ്പാവൂർ അനസ് എന്ന ഗുണ്ടയുടെ അടുപ്പക്കാരനും ബിരിയാണി തയ്യാറാക്കി കൊടുക്കുന്നതും അജീഷാണ്. കേസിൽ മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്

ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, പാലക്കാട് എ എസ് പി ഷാഹുൽ ഹമീദ് എന്നിവരുടെ മേൽനോട്ടത്തിൽ കസബ പോലീസ് ഇൻസ്പെക്ടർ രാജീവ് എൻ എസ്ൻ്റെ നിർദ്ദേശാനുസരണം കസബ പോലീസ് സബ് ഇൻസ്പെക്ടർമാരായ രാജേഷ് സി കെ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിഷാദ്, രാജീദ്, സിവിൽ പോലീസ് ഓഫീസർ രമ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.