പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയെ കെട്ടിയിട്ട് 57 പവൻ സ്വർണവും പണവും കവർന്ന കേസ്; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട്:പാലക്കാട് കൽമണ്ഡപത്തിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പാലക്കാട് പുതുനഗരം കാട്ടുത്തെരുവ് മുഹമ്മദ് അജീഷ് എന്ന കോഴിക്കുട്ടൻ അജീഷിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം പതിമൂന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. വീട്ടിൽ ഷെഫീന തനിച്ചായിരുന്നു. മുൻവശത്തു പൂട്ടിയിട്ട വാതിൽ തുറന്ന് അകത്തു കയറിയ സംഘം ഷെഫീനയെ കത്തികാട്ടി ഭീഷണിപ്പെടുത്തി തുണി വായിൽ തിരുകി കയറുകൊണ്ടു ബന്ധിച്ചു. തുടർന്നു […]

ബൈക്കിലെത്തി വനം വകുപ്പ് ജീവനക്കാരിയുടെ മാല പൊട്ടിച്ചു; ‘ജിമ്മൻ’ മോഷ്ടാവിനെ പിടികൂടി പോലീസ് ..! പിടിയിലായത് നിരവധി കവർച്ചാ കേസുകളിലെ പ്രതി

സ്വന്തം ലേഖകൻ വയനാട്: ബൈക്കിലെത്തി വനം വകുപ്പ് ജീവനക്കാരിയുടെ മാല പൊട്ടിച്ചു കടന്നയാൾ അറസ്റ്റിൻ. ജിമ്മൻ എന്ന് വിളിക്കുന്ന കായംകുളം സ്വദേശി സജിത്ത് കുമാറാണ് താമരശ്ശേരിയിൽ വച്ച് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണ് സജിത്ത് കുമാർ. ഇന്നലെയാണ് മാനന്തവാടി മൈസൂർ റോഡിൽ വച്ച് വനം വകുപ്പ് ജീവനക്കാരിയായ റോസിലിറ്റ് ജോസഫിന്റെ കഴുത്തിൽ കിടന്നിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് പ്രതി കവർന്നത്. മാലയ്ക്കായി ബൈക്കിന് പിന്നാലെ യുവതി ഏറെ ദൂരം ഓടിയെങ്കിലും പ്രതി രക്ഷപ്പെട്ടു. സി സി […]

മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി ; പൊലീസിനേയും, കോടതിയേയും കബളിപ്പിച്ച് മുങ്ങി നടന്നത് 33 വർഷം ; പോലീസ് അന്വേഷിച്ചു വരില്ലെന്ന് കരുതി ആർഭാട ജീവിതം ; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 33 വർഷങ്ങൾക്ക് ശേഷം പിടിയിൽ. നടക്കാവ് സ്റ്റേഷൻ പരിധിയിൽ 1990ൽ മോഷണം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയാണ് വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പീടിയിലായത് . കോഴിക്കോട് എരഞ്ഞിപ്പാലം ഈസ്റ്റ് നടക്കാവ് ഓർക്കാട്ട് വയൽ മുഹമ്മദ് സലാൽ എന്ന സലീലിനെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇയാൾ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി പൊലീസിനേയും, കോടതിയേയും കബളിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഒളുവിൽ […]