മോഷണക്കേസിൽ ഒളിവിൽ കഴിയുന്ന കൂട്ടു പ്രതിയുടെ ഭാര്യയെ നിരന്തരം ശല്യപ്പെടുത്തി: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടാ സംഘത്തലവൻ കടുത്തുരുത്തിയിൽ അറസ്റ്റിൽ

മോഷണക്കേസിൽ ഒളിവിൽ കഴിയുന്ന കൂട്ടു പ്രതിയുടെ ഭാര്യയെ നിരന്തരം ശല്യപ്പെടുത്തി: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടാ സംഘത്തലവൻ കടുത്തുരുത്തിയിൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൂട്ടു പ്രതിയുടെ ഭാര്യയെ നിരന്തരം ശല്യപ്പെടുത്തിയ കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടാ സംഘത്തലവനെയും കൂട്ടാളിയെയും കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തെക്കേക്കര ചിറപ്പാറയിൽ സബീർ (32), പുത്തൻപുരയ്ക്കൽ അഫ്‌സൽ (22) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബി.എസ് ബിനുവും, എസ്.ഐ ടി.എസ് റെനീഷും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് സബീർ. ഇയാൾ പ്രതിയായ മറ്റൊരു കേസിൽ പ്രതിയാണ് പരാതിക്കാരിയായ വടയാർ സ്വദേശിയുടെ ഭർത്താവ്. കടുത്തുരുത്തി തിരുവനമ്പാടിയിൽ വയോധികയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ യുവതിയുടെ ഭർത്താവ് മാസങ്ങളായി ഒളിവിലാണ്. ഭർത്താവ് ഒളിവിലാണ് എന്നറിഞ്ഞതോടെയാണ് സബീർ എറണാകുളത്ത് ജോലി ചെയ്യുന്ന യുവതിയെ ശല്യം ചെയ്യാൻ ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, ശല്യം അതിരൂക്ഷമായതോടെ യുവതി പല സ്ഥലങ്ങളിൽ വീട് മാറി മാറിയായി താമസം. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രിയിൽ സബീറും അഫ്‌സലും യുവതി താമസിക്കുന്ന കടുത്തുരുത്തി മങ്ങാട്ടിലെ സഹോദരിയുടെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

വീട്ടിൽ ശല്യം അതിരൂക്ഷമായതോടെയാണ് യുവതി വിവരം പൊലീസിൽ അറിയിച്ചു. തുടർന്നു കടുത്തുരുത്തി എസ്.ഐയുടെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ സജി, എ.എസ്.ഐ പ്രമോദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സൂരജ്, സിവിൽ പൊലീസ് ഓഫിസർ പ്രവീൺകുമാർ, സച്ചു എന്നിവർ സ്ഥലത്ത് എത്തി. തുടർന്നു പ്രതികളെ രണ്ടു പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തു. സബീറിനെ നേരത്തെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു.