മുണ്ടക്കയത്ത് ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുമ്പോൾ ക്രമസമാധാനം പരിപാലിക്കുന്നത് പറ്റിയ സി.ഐ..! മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഷിബുകുമാർ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ജയിലിൽ കഴിഞ്ഞത് ദിവസങ്ങളോളം; ഷിബുകുമാർ സ്‌റ്റേഷൻ ഭരിക്കുന്നത് ലോ ആൻഡ് ഓർഡറിൽ ഇരുത്തരുതെന്ന നിർദേശം മറികടന്ന്

മുണ്ടക്കയത്ത് ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുമ്പോൾ ക്രമസമാധാനം പരിപാലിക്കുന്നത് പറ്റിയ സി.ഐ..! മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഷിബുകുമാർ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ജയിലിൽ കഴിഞ്ഞത് ദിവസങ്ങളോളം; ഷിബുകുമാർ സ്‌റ്റേഷൻ ഭരിക്കുന്നത് ലോ ആൻഡ് ഓർഡറിൽ ഇരുത്തരുതെന്ന നിർദേശം മറികടന്ന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: മുണ്ടക്കയത്ത് ഗുണ്ടാ സംഘങ്ങൾ പട്ടാപ്പകൽ പോലും അഴിഞ്ഞാടുകയും, സാധാരണക്കാരുടെ ജീവനും സ്വത്തിനും പോലും സംരക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നതിന്റെ കാരണം അന്വേഷിച്ച് മറ്റെങ്ങും പോകേണ്ട..! മുണ്ടക്കയം പൊലീസ് സ്റ്റേഷനിലേയ്ക്കു മാത്രം നോക്കിയാൽ മതി. കൈക്കൂലിക്കേസിൽ വിജിലൻസ് കയ്യോടെ പിടികൂടുകയും, ദിവസങ്ങളോളം ജയിലിൽ കഴിയുകയും ചെയ്ത ഷിബുകുമാറാണ് മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ നിലവിലുള്ള എസ്.എച്ച്.ഒ. കൈക്കൂലിയും അഴിമതിയും കൈമുതലാക്കിയ ഇദ്ദേഹത്തെ ലോക്കൽ സ്‌റ്റേഷനിൽ ജോലിയ്ക്കു അയക്കരുതെന്ന നിർദേശം നേരത്തെ തന്നെയുണ്ട്. ഇത് നിലനിൽക്കെയാണ് ഇപ്പോൾ ഇദ്ദേഹത്തെ മുണ്ടക്കയം  സ്‌റ്റേഷനിൽ ഇരുത്തിയിരിക്കുന്നത്.

കൊവിഡ് കാലത്ത് പോലും ഇദ്ദേഹം നടത്തിയ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം മുണ്ടക്കയത്ത് രണ്ടു കൊലപാതകങ്ങളാണ് ഉണ്ടായത്. ഗുണ്ടാ സംഘങ്ങൾ നടു റോഡിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രാത്രിയിൽ യുവാവ് മുണ്ടക്കയം ടൗണിൽ വച്ച് കുത്തേറ്റ് മരിച്ചത്. ഈ സാഹചര്യത്തിലാണ് മുണ്ടക്കയത്തെ ക്രിമിനൽ സംഘങ്ങളുടെ അഴിഞ്ഞാട്ടം വീണ്ടും ചർച്ചയായി മാറുന്നത്.കഴിഞ്ഞ ദിവസം യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയും ഗുണ്ടാ ആക്ട് പ്രകാരം മുൻപ് ജയിലിൽ കിടന്നിട്ടുള്ളതുമായ ക്രിമിനൽ ജയൻ്റെ ഓഫീസ് മുണ്ടക്കയം സ്റ്റേഷനിൽ നിന്നും 50 മീറ്റർ മാത്രം മാറിയാണ്. നടന്നെത്താൻ 2 മിനിറ്റിൽ താഴെ മാത്രം മതി. ഈ ഓഫീസിൽ ലക്ഷങ്ങളുടെ ചീട്ടുകളി നടക്കുന്നതായി തേർഡ് ഐ ന്യൂസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്, ഇതൊക്കെ പോലീസ് അറിയാത്തതാണോ? അറിഞ്ഞിട്ടും അറിയാത്തതാണോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തുകൊണ്ട് മുണ്ടക്കയത്തെ പൊലീസ് ഇത്ര നിഷ്‌ക്രിയമാണ് എന്നു ചോദിച്ചാൽ യാതൊരു തത്വദീക്ഷയുമില്ലാതെ പ്രവർത്തിക്കുന്ന എസ്.എച്ച്.ഒ ഒരാളുടെ ഇടപെടൽ കൊണ്ടാണ് എന്നു പറയേണ്ടി വരും. 2014 ഒക്ടോബറിലാണ് അരലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനു കഴക്കൂട്ടം സി.ഐ ആയിരുന്ന ഷിബുകുമാറിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഷിബുകുമാർ ദിവസങ്ങളോളം ജയിലിൽ കഴിയുന്ന സ്ഥിതിയുമുണ്ടായി. ഇദ്ദേഹത്തെയാണ് മുണ്ടക്കയത്ത് യൂണിഫോമും തൊപ്പിയും ധരിച്ചിരിക്കാൻ പ്രതിഷ്ഠിച്ചിരിക്കുന്നത്.

സാമ്പത്തിക ക്രമക്കേടും പോലീസ് ഉദ്യോഗസ്ഥന് ചേരാത്ത തരത്തിലുള്ള വിഷയവും അടക്കം നിരവധി ആരോപണങ്ങൾ ഇതിനോടകം തന്നെ മുണ്ടക്കയത്തു നിന്നും ഇദ്ദേഹത്തിനെതിരെ ഉയർന്നിട്ടുണ്ട്. ഏറ്റവും ഒടുവിലുണ്ടായത് കൊവിഡ് കാലത്ത് പൊലീസിന്റെ നേതൃത്വത്തിൽ മാസ്‌ക് തയ്ച്ച് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ്. പൊലീസ് മുൻകൈ എടുത്ത് പൊലീസ് സ്റ്റേഷനു സമീപത്തു തന്നെ മാസ്‌ക് നിർമ്മാണ യൂണിറ്റ് ആരംഭിച്ചിരുന്നു. ഈ മാസ്‌ക് നിർമ്മാണ യൂണിറ്റിലെത്തുന്ന യുവതിയുമായി എസ്.എച്ച്.ഒയ്ക്കു ബന്ധമുണ്ടെന്നും, ഇത് തെറ്റായ ദിശയിലാണ് പോകുന്നതെന്നും പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് മാസ്‌ക് നിർമ്മാണത്തിനായി, 250 മീറ്റർ തുണി സൗജന്യമായി ചോദിച്ച് മുണ്ടക്കയത്തെ വസ്ത്ര വ്യാപാര ശാലയെ സി.ഐ സമീപിച്ചത്. എന്നാൽ, സൗജന്യമായി തുണി നൽകാനില്ലെന്നു കടയുടമ നിലപാട് എടുത്തു. ഇതോടെ ഇദ്ദേഹം കട ഉടമയെ ഭീഷണിപ്പെടുത്തി. അടുത്ത ദിവസം എത്തി കട അടപ്പിക്കുകയും, കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. വിഷയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുള്ളവർ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എസ്.എച്ച്.ഒയ്ക്ക് എതിരെയാണ് ഇവരുടെ പ്രതിഷേധം. ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇത്തരത്തിലുള്ള സി.ഐ ഭരണം നടത്തുന്ന സ്റ്റേഷനിൽ ഇതല്ല ഇതിനപ്പുറം നടക്കുമെന്നാണ് നാട്ടുകാരും പറയുന്നത്.