വാഹനത്തിൻ്റെ തകരാര്‍ പരിഹരിച്ചു നല്‍കാമെന്ന് പറഞ്ഞ് അടുത്തുകൂടി; വാഹനത്തില്‍ നിന്ന് മൊബൈൽ ഫോണും 600 രൂപയും മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍
സ്വന്തം ലേഖിക
എടക്കര: തകരാര്‍ പരിഹരിച്ചു നല്‍കാമെന്ന് പറഞ്ഞ് വാഹനത്തില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
വഴിക്കടവ് രണ്ടാംപാടം കൊന്നപ്പാറ നിരവില്‍ സന്തോഷിനെയാണ് (40) എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒക്ടോബര്‍ 30ന് എടക്കര ബിവറേജസ് ഷോപ്പിന് സമീപമാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ വാഹനത്തിൻ്റെ തകരാര്‍ പരിഹരിച്ചു നല്‍കാമെന്ന് പറഞ്ഞ് അടുത്തു കൂടിയ സന്തോഷ് മൊബൈലും 600 രൂപയും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
മോഷ്ടിച്ച മൊബൈല്‍ വില്‍ക്കാനായി കഴിഞ്ഞദിവസം എടക്കരയിലെ കടയില്‍ എത്തിയപ്പോഴാണ് ഇയാള്‍ പൊലീസ് പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പൊലീസ് ഇന്‍സ്പെക്ടര്‍ പി. എസ് മഞ്ജിത് ലാല്‍, എസ്.ഐ അബ്ദുല്‍ ഹക്കീം, സി.പി.ഒമാരായ പ്രബീഷ്, സുനീഷ്, ശഫീഖ്, വനിത സി.പി.ഒ നിഷ എന്നിവരാണ് പ്രതികളെ പിടികൂടിയത്.